റായ്ബറേലി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയയ്ക്ക് വിവിധ സ്ഥാപനങ്ങളുടെ ഓഹരികളില്‍ രണ്ടരക്കോടിയുടെ നിക്ഷേപമുണ്ടെന്ന് നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്ങ്മൂലം.
കൈവശം 60,000 രൂപ പണമായുണ്ട്. 16.59 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപവും റിലയന്‍സ് ഹൈബ്രിഡ് ബോണ്ട് അടക്കം 2,44,96,405 രൂപയുടെ ഒാഹരി നിക്ഷേപങ്ങളുമുണ്ട്. 28,533 രൂപയുടെ നികുതിരഹിത ബോണ്ട് കൈവശമുണ്ട്. 72,25,414 രൂപയുടെ ദേശീയ സമ്പാദ്യപദ്ധതി സര്‍ട്ടിഫിക്കറ്റുണ്ട്.
കൂടാതെ 7,29,61,793 രൂപ വിമതിക്കുന്ന കൃഷി ഭൂമി ദല്‍ഹിയിലെ ദേരാമണ്ഡിയിലുണ്ട്. ഇറ്റലിയില്‍ പിതൃസ്വത്തായി ലഭിച്ച 7,52,81,903 കോടിയുടെ സ്വത്തുണ്ട്. 59,97,211 രൂപയുടെ സ്വര്‍ണവും 88 കിലോ വെള്ളിയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: