കുന്നത്തൂര്‍: ശക്തിവിളിച്ചറിയിച്ച് മഹിളാ മോര്‍ച്ചയുടെ മഹാസംഗമം കുന്നത്തൂരില്‍ നടന്നു.മാവേലിക്കര ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി തഴവ സഹദേവന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി ശാസ്താംകോട്ട ജെമിനി ആഡിറ്റോറിയത്തിലാണ് ദേശീയ അധ്യക്ഷ വിജയാ രഹാത്കറിനെയും, ദേശീയ ജനറല്‍ സെക്രട്ടറി വിക്ടോറിയ ഗൗരിയെയും പങ്കെടുപ്പിച്ച് മഹിളാ മോര്‍ച്ച മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഗമം ഒരുക്കിയത്. വൈകിട്ട് ഭരണിക്കാവില്‍ നിന്നും നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇരുവരെയും സ്വീകരിച്ച് ശാസ്താംകോട്ടയിലെത്തിച്ചത്.തുടര്‍ന്ന് ചേര്‍ന്ന സംഗമം ദേശീയ അധ്യക്ഷ വിജയാ രഹാത്കര്‍ ഉദ്ഘാടനം ചെയ്തു.
ദേശീയതയും, വികസനവും, ജനങ്ങളുടെ ക്ഷേമവും മാത്രം ലക്ഷ്യമിട്ടുള്ള മോദി ഭരണത്തിന്റെ തുടര്‍ച്ചയാവും ഇത്തവണയും ഉണ്ടാകാന്‍ പോകുന്നതെന്ന് അവര്‍ പറഞ്ഞു. അടിസ്ഥാന വികസനം പോലും എത്താത്ത അമേത്തിയിലെ ജനങ്ങള്‍ ഇത്തവണ തന്നെ തിരസ്ക്കരിക്കുമെന്ന ഭയമാണ് രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.സ്വന്തം മണ്ഡലത്തിന്റെ വികസന കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച് നേടിയെടുക്കാന്‍ കഴിവില്ലാത്തവരാണ് രാജ്യം ഭരിക്കുമെന്ന് അവകാശപ്പെടുന്നതെന്നും പത്ത് വര്‍ഷം എംപിയും കേന്ദ്രമന്ത്രിയുമൊക്കെയായ കൊടിക്കുന്നില്‍ സുരേഷ് എന്ത് വികസനമാണ് മാവേലിക്കരയില്‍ നടപ്പിലാക്കിയതെന്ന് വ്യക്തമാക്കണമെന്നും വിജയാ രഹാത്കര്‍ പറഞ്ഞു.
ദേശീയ ജനറല്‍ സെക്രട്ടറി വിക്ടോറിയ ഗൗരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സുമാദേവി അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സുമംഗലി മോഹന്‍, നളിനി ശങ്കരമംഗലം, സുധാചന്ദ്രന് ,ശ്യാമള കൃഷ്ണകുമാര്‍, ഡോ.ഗംഗ, എസ്.ഗിരിജ, സുവര്‍ണ്ണ കുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: