കൊച്ചി: യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന് വേണ്ടി ഫേസ്ബുക്കിലൂടെ വോട്ടഭ്യര്‍ഥിച്ച സര്‍ക്കാര്‍ ജീവനക്കാരിക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷന് പരാതി. എറണാകുളം മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് നേഴ്സായ ശുഭക്കെതിരെയാണ് പരാതി. ശുഭ മുക്കത്ത് ആന്റണി എന്ന ഫേസ്ബുക്ക് പേജിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പോസ്റ്ററിട്ട് ഇവര്‍ വോട്ടഭ്യര്‍ഥന നടത്തിയത്.
ഹൈബി ഈഡനെ വിജയിപ്പിക്കുക എന്ന പോസ്റ്റര്‍ ഷെയര്‍ ചെയ്തു കൊണ്ട് എറണാകുളത്തിന്റെ ചങ്ക് എന്നും അവര്‍ കുറിച്ചു. ഇലക്ഷന് കമ്മിഷന് നിരവധി പരാതികള്‍ പോയതോടെ വിവാദ പോസ്റ്റ് അവര്‍ നീക്കം ചെയ്തിട്ടുണ്ട്.
എന്നാല്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച ഇവര്‍ക്കെതിരെ ഉചിതമായ നടപടി വേണമെന്ന നിലപാടിലാണ് പരാതിക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: