Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

രാഷ്‌ട്രീയ കേരളത്തിന്റെ നിറപുഞ്ചിരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2019, 03:39 am IST
inEditorial

തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തില്‍ പരാജയമറിയാത്ത നേതാവാണു കരിങ്ങോഴയ്‌ക്കല്‍ മാണി മകന്‍ മാണി എന്ന കെ.എം. മാണി. പ്രസരിപ്പിന്റെ പര്യായമായിരുന്ന, പാലാക്കാരുടെ കുഞ്ഞുമാണി 1965ല്‍ പാലാ മണ്ഡലത്തില്‍ നിന്നു നിയമസഭയിലെത്തി. പിന്നെ മരണം വരെ ആ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 13 വിജയങ്ങള്‍. കോടതി തെരഞ്ഞെടുപ്പു റദ്ദാക്കിയ ചെറിയ ഇടവേളയൊഴിച്ചാല്‍, 54 വര്‍ഷത്തെ തുടര്‍ച്ചയായ നിയമസഭാംഗത്വം.

ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വ്യക്തി. കൈകാര്യം ചെയ്തതു ധനകാര്യം, ആഭ്യന്തരം, റവന്യു, നിയമം, വൈദ്യുതി വകുപ്പുകള്‍. 13 ബജറ്റ് അവതരണങ്ങള്‍.  മന്ത്രി സ്ഥാനത്തേയ്‌ക്കു 11 സത്യപ്രതിജ്ഞ. വിശ്വസിക്കാന്‍ വിഷമം തോന്നുന്ന റെക്കോര്‍ഡുകളും വിശേഷണങ്ങളും ഏറെയുണ്ടെങ്കിലും കെ.എം. മാണിയെ ജനകീയനാക്കിയത് വിടര്‍ന്ന ചിരിയോടെയുള്ള തുറന്ന പെരുമാറ്റമായിരുന്നു. കീഴടങ്ങാന്‍ കൂട്ടാക്കാത്ത ഇച്ഛാശക്തിയും ഉന്മേഷവുമാണ് രോഗത്തോടും മരണത്തിനോടു തന്നെയും പൊരുതി പിടിച്ചു നില്‍ക്കാന്‍ അദ്ദേഹത്തിനു കരുത്തേകിയത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. 

  അടിമുടി നിറഞ്ഞുതുളുമ്പിയ ഊര്‍ജസ്വലത രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലും ഉടനീളം നിലനിര്‍ത്തി. ചടുലമായ നീക്കങ്ങളും തന്ത്രപരമായ ഇടപെടലുകളുമാണ് ഇക്കാലമത്രയും കേരള രാഷ്‌ട്രീയത്തില്‍ അദ്ദേഹത്തെ നിറസാന്നിധ്യമായി നിലനിര്‍ത്തിയത്. കേരള കോണ്‍ഗ്രസ്സിന്റെ ജനനം മുതല്‍ പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്ന മാണിസ്സാര്‍ പാര്‍ട്ടിയുടെ ചാലകശക്തിയായിരുന്നു.

ശക്തമായ രാഷ്‌ട്രീയ നിലപാടുകളുണ്ടെങ്കിലും വ്യക്തിജീവിതത്തില്‍ അദ്ദേഹം രാഷ്‌ട്രീയക്കാരനായിരുന്നില്ല, നാട്ടുകാരനായിരുന്നു. മണ്ഡലം മുഴുവന്‍ അറിയുന്ന നാട്ടുകാരന്‍. ഓരോരുത്തരേയും പേരെടുത്തു വിളിക്കുന്ന സുഹൃത്ത്. പാര്‍ട്ടിയുടെയല്ല, ജനങ്ങളുടെ എംഎല്‍എയായിരുന്നു. ഈ ആത്മബന്ധമായിരിക്കാം പാലാക്കാര്‍ മാണി സാറിനപ്പുറമൊരു എംഎല്‍എയെക്കുറിച്ചു ചിന്തിക്കാതിരിക്കാന്‍ കാരണം. 

ജനിച്ചതു മരങ്ങാട്ടുപിള്ളിയിലാണെങ്കിലും പാലായെ സ്വന്തം നാടാക്കി മാറ്റിയ മാണിക്ക് കേരളം ആകെത്തന്നെ സുപരിചിതമായിരുന്നു. കര്‍ഷകജനതയുടെ തോഴനായിരുന്ന അദ്ദേഹം എന്നും മണ്ണിനോടു മല്ലിടുന്നവര്‍ക്കൊപ്പം നിന്നു. ധനമന്ത്രിയായിരിക്കെ കാര്‍ഷിക മേഖലയ്‌ക്കായി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു. ദേശ രാഷ്‌ട്രീയ ഭേദമില്ലാതെ കര്‍ഷകരുടെ മനസ്സില്‍ അദ്ദേഹത്തിന് ഒരു സ്ഥാനമുണ്ടായിരുന്നു. അധ്വാനവര്‍ഗം എന്ന വാക്ക് മലയാളത്തിനു കെ.എം. മാണിയുടെ സംഭാവനയാണ്. മാര്‍ക്‌സിസ്റ്റ് സിദ്ധാന്തത്തിന് ബദലായി അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തം അവതരിപ്പിക്കുകയും ചെയ്തു. 

അഭിഭാഷക വൃത്തിയില്‍ തുടങ്ങി, രാഷ്‌ട്രീയത്തിലിറങ്ങി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായ കെ.എം. മാണി 1964ല്‍ കേരള കോണ്‍ഗ്രസ്സിന്റെ പിറവിയോടെ ആ പ്രസ്ഥാനത്തിന്റെ ഭാഗമായി. തൊട്ടടുത്ത വര്‍ഷം ആദ്യ തെരഞ്ഞെടുപ്പു വിജയം. പത്തു വര്‍ഷത്തിനു ശേഷം 1975ല്‍ മന്ത്രിയായി. പിന്നീടു പാര്‍ട്ടി ചെയര്‍മാനായി, പലകുറി മന്ത്രിയായി. കേരള കോണ്‍ഗ്രസ്സിന്റെ പ്രതാപകാലത്ത് പാര്‍ട്ടിയെ നയിക്കുകയും മന്ത്രിസ്ഥാനം അലങ്കരിക്കുകയും ചെയ്ത മാണി സാര്‍, പാര്‍ട്ടി പലതവണ പിളര്‍ന്നെങ്കിലും കേരള രാഷ്‌ട്രീയത്തില്‍ തലയെടുപ്പോടുകൂടിത്തന്നെ നിന്നു. മുന്നണി മാറ്റങ്ങളും ആരോപണങ്ങളുമൊന്നും മാണിയെ പാലാക്കാരുടെ മനസ്സില്‍ നിന്ന് അകറ്റിയുമില്ല. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

പുതിയ വാര്‍ത്തകള്‍

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.