ന്യൂദല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് യുഎഇ ഇന്ത്യയ്ക്ക് കൈമാറിയ ജെയ്ഷ ഇ മുഹമ്മദ് ഭീകരന് നിസാര്‍ അഹമ്മദ് താന്ത്രെയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.
കഴിഞ്ഞാഴ്ചയാണ് യുഎഇ താന്ത്രെയെ ഇന്ത്യയ്ക്ക് കൈമാറിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരില് ഒരാളായ മുദാസ്സിര്‍ ഖാന് ആക്രമണത്തെക്കുറിച്ച് താന്ത്രെയെ അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുദസിര്‍ ഖാനാണെന്നത് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുദസിര്‍ ഖാന് ആക്രമണ വിവരം താന്ത്രേയോട് സംസാരിച്ചെന്നും ആസൂത്രണത്തില്‍ പങ്കാളിയാകാന്‍ ആവശ്യപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ പരസ്പരം വിവരങ്ങള്‍ കൈമാറിയത്. സ്ഫോടനത്തിനാവശ്യമായ വസ്തുക്കള്‍ എത്തിച്ചു നല്കാന് മുദസിര്‍ തന്റെ സഹായം തേടിയിരുന്നെന്നും താന്ത്രേ പറഞ്ഞു.
എന്നാല്‍ പുല്‍വാമ ആക്രമണത്തില്‍ പങ്കില്ലെന്നാണ് താന്ത്രേ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്. ജെയ്ഷെ സംഘത്തില്‍ പ്രധാനിയായ താന്ത്രേയ്ക്ക് ആക്രമണത്തില്‍ പങ്കുണ്ടാകുമെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: