കൊച്ചി: പോലീസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതി ഇടുക്കി തങ്കമണി മണിയമ്പാറ വീട്ടില്‍ തോമസിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരി വച്ചു. തൊടുപുഴ അഡീ. സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ തോമസ് നല്കിയ അപ്പീല്‍ തള്ളിയാണ് ഡിവിഷന് ബെഞ്ചിന്റെ വിധി.
2011 മേയ് 21നാണ് പോലീസുകാരനായ മനോജിനെ പ്രതി ചെറുതോണി പെട്രോള്‍ പമ്പിന് സമീപത്തു വച്ച് കൊലപ്പെടുത്തിയത്. വിചാരണക്കോടതിയുടെ വിധിയില്‍ ഇടപെടാന്‍ കാരണം കാണുന്നില്ലെന്ന് വിലയിരുത്തിയ ഡിവിഷന് ബെഞ്ച് അപ്പീല്‍ തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: