കണ്ണൂര്‍: അധികാരത്തിലേറാന്‍ കോണ്‍ഗ്രസ് ഇടതു പിന്തുണ തേടുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി. മുഖ്യമന്ത്രി പിണറായി വിജയനെ ജനങ്ങള്‍ പാഠം പഠിപ്പിക്കണമെന്നും കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ്സില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ക്രിമിനല്‍ വാഴ്ചയാണ്. അക്രമരാഷ്ട്രീയം സിപിഎമ്മിന്റെ മുഖമുദ്രയാണ്. അവസാനമായി 19 വയസ്സുള്ള കൃപേഷിനെയും 26 വയസ്സുള്ള ശരത്തിനെയും വെട്ടിക്കൊന്നിരിക്കുകയാണ്. മൂന്നുവര്‍ഷം കൊണ്ട് ജനങ്ങള്‍ അനുഭവിച്ച ദുരിതത്തിനുള്ള മറുപടിയായിരിക്കണം തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന് ആരോടും അയിത്തമില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: