ആലപ്പുഴ: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരനാറി പ്രയോഗത്തെ ന്യായീകരിച്ച് സിപിഎം പിബി അംഗം എം.എ. ബേബി. എല്ലാ പാര്‍ലമെന്ററി സ്ഥാനങ്ങളും കുറഞ്ഞ പ്രായത്തിനുള്ളില്‍ നേടിയ ശേഷം ഇടതുപക്ഷത്തിന്റെ നെഞ്ചത്ത് ചവിട്ടി മറുകണ്ടം ചാടിയ ആളാണ് പ്രേമചന്ദ്രന്. നെറികേട് കാട്ടിയവരെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വിമര്‍ശിക്കേണ്ടി വരും. അതിന് അനുസരിച്ചുളള പദപ്രയോഗങ്ങള്‍ ഉപയോഗിച്ചെന്ന് കരുതിയാല്‍ മതിയെന്നും ബേബി പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
നിലവില്‍ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് പ്രാപ്തിയുണ്ടോയെന്ന് സംശയം ഉണ്ട്. പ്രതിപക്ഷത്ത് ഒരാളല്ല, നിരവധി പേര് പ്രധാനമന്ത്രി സ്ഥാനത്തിന് അര്‍ഹരായുണ്ട്. കോണ്‍ഗ്രസ് ഭരണത്തില്‍ ഭരണഘടന സുരക്ഷിതമല്ല, അടിയന്തരാവസ്ഥ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ സ്ഥാനാര്‍ഥിയായിരുന്ന എം.എ. ബേബി പരാജയപ്പെടാന്‍ ഇടയാക്കിയത് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പ്രേമചന്ദ്രനെതിരെ നടത്തിയ പരനാറി പ്രയോഗമായിരുന്നു എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: