കാസര്‍കോട്: കേരളത്തില്‍ പരസ്പരം മത്സരിക്കുകയും കേരളത്തിന് പുറത്ത് ഒന്നിച്ച് വോട്ട് തേടുകയും ചെയ്യുന്ന കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി തന്നെ രംഗത്ത്.
അമേഠിയിലെ വികസന മുരടിപ്പിന് രാഹുല്‍ മറുപടി പറയണം. കേരളത്തില്‍ എവിടെ സ്കൂള്‍, എവിടെ ആശുപത്രിയെന്ന് ചോദിക്കുന്ന രാഹുല്‍ 15 വര്‍ഷം എംപിയായ അമേഠിയില്‍ എത്ര സ്കൂളും ആശുപത്രിയുമുണ്ടെന്ന് വ്യക്തമാക്കണം.
10 വര്‍ഷം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിച്ചിട്ടും അമേഠി വികസനത്തിലും ജനജീവിത സൂചികയിലും പിന്നിലാണ്. 48 ശതമാനം കുട്ടികള്‍ക്ക് പോഷകാഹാരം ലഭിക്കുന്നില്ല. 56 ശതമാനം സ്ത്രീകള്‍ നിരക്ഷരരാണെന്ന് അവര്‍ പറയുന്നു. കേരളത്തിന് പുറത്ത് കോണ്‍ഗ്രസ്സ് വേദികള്‍ സിപിഎം ഉന്നത നേതാക്കള്‍ പങ്കിടുമ്പോഴാണ് സുഭാഷിണി അലി ഇത്തരത്തില്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: