കൊച്ചി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദനമേറ്റ് ഏഴു വയസ്സുകാരന് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വയം എടുത്ത കേസില്‍ സര്‍ക്കാരിനും ഡിജിപിക്കും ഇടുക്കി ജില്ലാ പോലീസ് മേധാവിക്കും വനിതാ ശിശുക്ഷേമ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിക്കും നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
മാധ്യമ വാര്‍ത്തകളെത്തുടര്‍ന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ചീഫ് ജസ്റ്റിസിന് എഴുതിയ കത്തിനെത്തുടര്‍ന്നാണ് ഹൈക്കോടതി വിഷയം സ്വമേധയാ പരിഗണിച്ചത്. കുട്ടി കഴിഞ്ഞ ദിവസം മരിച്ചതായി ഇന്നലെ ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു.
പ്രതി അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും ഇയാള്‍ റിമാന്‍ഡിലാണെന്നും സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി. ഹര്‍ജിയില്‍ നാലാഴ്ചയ്ക്കകം സര്‍ക്കാര്‍ മറുപടി നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: