ആലപ്പുഴ: വര്‍ഗീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫിന് വേണ്ടെന്ന് മുസ്ലിംലീഗ് നേതാവ് എം.കെ. മുനീര്‍ പറഞ്ഞു. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇടതുപക്ഷമാണ് ഇത്തരം വര്ഗീയപ്രസ്ഥാനങ്ങളുമായി എക്കാലവും കൂട്ടുകൂടിയിട്ടുള്ളത്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലടക്കം സിപിഎമ്മിനാണ് ഇവര്‍ പിന്തുണ നല്‍കിയിട്ടുള്ളത്. നിലവില്‍ ഇടതുപക്ഷം എസ്ഡിപിഐയുമായി ചേര്‍ന്ന് തദ്ദേശസ്ഥാപനങ്ങളില്‍ ഭരണം നടത്തുന്നുണ്ടെന്നും മുനീര്‍ ചൂണ്ടിക്കാട്ടി. ലീഗിന്റെ മുഖ്യശത്രു ബിജെപിയാണ്, അല്ലാതെ സിപിഎം അല്ല. കോളേജുകളില്‍ ബീഫ് പാചകം ചെയ്ത് ഫെസ്റ്റിവല്‍ നടത്തിയ സിപിഎം നിലപാടുകള്‍ പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുനീര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: