കൊച്ചി: വിദേശ ട്രോളറുകളുടെ ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ കേന്ദ്ര ഫിഷറീസ് ഡെവലപ്പ്മെന്റ് കമ്മീഷണര്‍ ഡോ. പി. പോള്‍ പാണ്ഡ്യന് മേയ് 22ന് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി.
വിദേശ ട്രോളറുകളുടെ ആഴക്കടലിലെ മത്സ്യബന്ധനം മൂലമുണ്ടാകുന്ന നഷ്ടം കണക്കാക്കണമെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് കൊല്ലം സ്വദേശി എം.കെ. സലിം നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: