ആലപ്പുഴ: ശബരിമലയിലെ യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട ചോദ്യം പരീക്ഷയ്ക്ക് ഉന്നയിച്ച് വിശ്വാസികളെ അവഹേളിച്ച പിഎസ്സിക്ക് പത്തു ചോദ്യങ്ങള്‍ നല്കി ബിജെപി.
ചോദ്യങ്ങള്‍ക്ക് പിഎസ്സി കടുത്ത ക്ഷാമം നേരിടുന്നു എന്ന് മനസ്സിലായ സാഹചര്യത്തിലാണ് ചോദ്യങ്ങള്‍ നല്കി സഹായിക്കുന്നതെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റും, ബിജെപി വക്താവുമായ അഡ്വ. എസ്. ജയസൂര്യന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ചോദ്യങ്ങള്‍
പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതാര് ച്ച അഭിമന്യു കൊലക്കേസിലെ പ്രതിയെ സംരക്ഷിക്കുന്ന ആലപ്പുഴ മണ്ഡലക്കാരനായ നേതാവാര് ച്ച വാക്സിനേഷന് എന്റെ മതവിശ്വാസത്തിന് എതിരെന്ന് പ്രഖ്യാപിച്ച ധീരനായ ജനപ്രതിനിധി ആര് ച്ച തന്ത്രി, പൂജാരി എന്നിവരുടെ അടിവസ്ത്രം തിരയുന്ന മഹാകവി ആര് ച്ച സ്ത്രീപീഡനം നടക്കാത്ത ഒരു സിപിഎം പാര്‍ട്ടി ഓഫീസിന്റെ പേര് എഴുതുക, ച്ച വയലാര്‍ സ്മാരകത്തിന് പാര പണിയുന്ന സഖാവാര് ച്ച അമ്പലപ്പുഴയില്‍ ആത്മഹത്യ ചെയ്ത മൂന്ന് വിദ്യാര്‍ഥിനികളെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കേസിലെ പ്രതികളെ സംരക്ഷിക്കുന്ന വിപ്ലവകാരികളുടെ പേര് പറയുക ച്ച സുശീല ഗോപാലനെയും, കെ.ആര്. ഗൗരിയമ്മയേയും മുഖ്യമന്ത്രി ആക്കാതിരിക്കാന്‍ കുടിലതന്ത്രം മെനഞ്ഞ പിന്നാക്കക്കാരനായ ആചാര്യന് ആര് ച്ച ഡാമുകള്‍ ഒരേ സമയം തുറന്നുവിട്ട് 450 പേരുടെ ജീവനെടുത്ത കേരള സ്റ്റാലിന് ആര് ച്ച എസ്എന്‍സി ലാവ്ലിന്- സിപിഡിക്യു സ്ഥാപനങ്ങളുടെ മലയാളിയായ ഓഹരിയുടമ ആര് എന്നീ ചോദ്യങ്ങളാണ് ബിജെപി പിഎസ്സിക്ക് സമര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: