കൊച്ചി: ആലുവ ടൗണ്‍ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നയാള്‍ പിടിയില്‍. ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി അഷ്റഫ് (40) എന്നയാളെ ആലുവ റേഞ്ച് എക്സൈസാണ് അറസ്റ്റ് ചെയ്തത്. 20 ചെറിയ പോളിത്തീന്‍ കവറുകളില്‍ പാക്ക് ചെയ്ത നിലയില്‍ 160 ഗ്രാം കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.
വിദ്യാര്‍ത്ഥികള്‍ക്കും, യുവാക്കള്‍ക്കുമിടയിലാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമായി ഡിസ്കൗണ്ട് നിരക്കില്‍ തയ്യാറാക്കിയ ചെറു പാക്കറ്റുകളാണ് ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്. ഒരു പാക്കറ്റിന് 300 രൂപ മാത്രമേ ഇയാള്‍ ഈടാക്കാറുള്ളൂ. അതുകൊണ്ട് തന്നെ ചെറുപ്പക്കാരാണ് ഇയാളെ തേടിയെത്തുന്നത്. മരുന്നുകാരന്‍ അഷറൂട്ടിക്കാ എന്നറിയപ്പെടുന്ന ഇയാളെ ഇതിന് മുമ്പും ആലുവ എക്സൈസ് കഞ്ചാവുമായി കസ്റ്റഡിയില്‍ എത്തിട്ടുണ്ട്.
പ്രതിയെ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.കെ. ഗോപി, പ്രിവന്റീവ് ഓഫീസര്‍മാരായ കരീം, സജീവ് കുമാര്‍, ഷാഡോ ടീം അംഗങ്ങളായ എന്‍.ഡി ടോമി, എന്‍.ജി.അജിത്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ പ്രസന്നന്, നീതു എന്നിവരടങ്ങുന്ന ഷാഡോ സംഘമാണ് ഇയാളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: