ന്യൂദല്‍ഹി : കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം അനുവദിക്കരുതെന്ന് സിബിഐ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ലാലു ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഇത് അനുവദിച്ച് നല്‍കരുതെന്നും സിബിഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ലാലുവിന്റെ ജാമ്യാപേക്ഷയില്‍ മറുപടി നല്കാന് സിബിഐ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ആരോഗ്യ സ്ഥിതി മോശമാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ലാലു ജാമ്യത്തിന് അപേക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: