ന്യൂദല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ആദായ നികുതി വകുപ്പ് നടത്തുന്ന തെരച്ചിലില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം ആവശ്യപ്പെട്ടു. ആദായ നികുതി ബോര്‍ഡ് ചെയര്‍മാനും, റവന്യൂ സെക്രട്ടറിയും നേരിട്ട് ഹാജരായി ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ പേഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പടെയുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലില്‍ 281 കോടിയുടെ കണക്കില്‍ പെടാത്ത കൈമാറ്റങ്ങള്‍ നടന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. വ്യാപകവും ആസൂത്രിതവുമായ കള്ളപ്പണ ഇടപാട് ശൃംഖലയാണ് ഇതിനു പിന്നിലെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം ഈ പണത്തില്‍ ഒരു ഭാഗം പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ ദല്‍ഹിയിലെ ഓഫീസിലേക്ക് കൊണ്ടുപോകുമ്പോഴാണ് പിടികൂടിയതെന്നും ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: