കൊച്ചി : മരടില്‍ കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്ക്. ഇടുക്കി സ്വദേശിയായ രമേശനാണ് മരിച്ചത്. ശിവപ്രസാദ്, രാഹുല്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ 6.30 ഓടെ പഴയ സിനി തിയേറ്ററിന് സമീപത്തായാണ് അപകടം സംഭവിച്ചത്. റോഡരികത്ത് കൂടി നടന്ന് പോവുകയായിരുന്ന മൂന്ന് പേരെ തൃപ്പൂണിത്തുറ ഭാഗത്ത് നിന്നും വരികയായിരുന്ന കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. വൈക്കത്തു നിന്നും കുണ്ടന്നൂരിലേക്ക് മേളക്കാരുമായി വന്ന കാറാണ് അപകടത്തില്‍ പെട്ടത്. സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് കാര്‍ നിന്നത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേരും തെറിച്ച് സമീപത്തുള്ള കാനയിലേക്ക് വീണു.
അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രമേശന് മരിച്ചു. ഇതില്‍ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. കാര്‍ യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ മരട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: