അഞ്ചു ലക്ഷം കോടിയുടെ സമ്പദ് വ്യവസ്ഥയിലേക്കുള്ള മാര്‍ഗം
2014-ല്‍ ദുര്‍ബലമായ അഞ്ചു രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് നാം ലോകത്തെ തിളക്കമേറിയ, അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി. സ്ഥിരതയും കൈവന്നു. ഇന്ന് ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയാണ്. വൈകാതെ അഞ്ചാം സ്ഥാനത്ത് എത്തും. 2030 ഒാടെ ലോകത്തെ മൂന്നാം സാമ്പത്തിക ശക്തിയാകും. 2025 ഓടെ അഞ്ചു ലക്ഷം കോടിയുടെയും 2032ഓടെ പത്തു ലക്ഷം കോടിയുടെയും സമ്പദ്വ്യവസ്ഥയാക്കുകയാണ് ലക്ഷ്യം.
1991നു ശേഷം ഒരു സര്‍ക്കാരിനും കൈവരിക്കാന്‍ കഴിയാത്ത നേട്ടമാണ് നാം കൈവരിച്ചത്. സാമ്പത്തിക വളര്‍ച്ച 7.3 ശതമാനമായി. നാണയപ്പെരുപ്പം ഏറ്റവും കുറഞ്ഞ 4.6 ശതമാനത്തില്‍ ഒതുക്കാനായി. ഇപ്പോഴിത് വെറും 2.6 ശതമാനം മാത്രമാണ്.
നികുതി നയം
നികുതിയടിത്തറ വിപുലമാക്കി. ഇപ്പോഴത് 12 ശതമാനമാണ്. മുന്‍പ് 2013-14ല്‍ ഇത് വെറും പത്തു ശതമാനമായിരുന്നു. ഇതുവഴി ലഭിച്ച അധികവരുമാനം, മുന്‍പുണ്ടായിട്ടില്ലാത്ത വിധം, പാവപ്പെട്ടവര്‍ക്കും അടിസ്ഥാനസൗകര്യ വികസനത്തിനു വേണ്ടിയാണ് വിനിയോഗിച്ചത്. നികുതി നിരക്ക് കുറച്ചുകൊണ്ടുവരികയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ജിഎസ്ടി
ചരക്ക് സേവന നികുതി നടപ്പാക്കിയതോടെ നികുതി നിരക്കുകളും കുറഞ്ഞു, വരുമാനം കൂടി. മൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനങ്ങളുടെ വരുമാനം 50 ശതമാനമാണ് കൂടിയത്. ചരക്ക് സേവന നടപടികള്‍ തുടര്‍ന്നും ലളിതവല്ക്കരിച്ചുകൊണ്ടിരിക്കും.
നൂറു ലക്ഷം കോടി നിക്ഷേപം
പാവപ്പെട്ടവര്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടിയുള്ള സാമൂഹ്യ സുരക്ഷാ ശൃംഖല വിപുലപ്പെടുത്തും. 2024 ആകുമ്പോഴേക്കും അടിസ്ഥാനമേഖലയിലെ നിക്ഷേപം നൂറു ലക്ഷം കോടി രൂപയാക്കും.
മെയ്ക് ഇന്‍ ഇന്ത്യ
സാങ്കേതിക വിദ്യയില്‍ മുന്‍പന്തിയിലുള്ള രാജ്യമായി ഇന്ത്യയെ മാറ്റിയെടുക്കുകയാണ് മെയ്ക് ഇന്‍ ഇന്ത്യയുടെ ലക്ഷ്യം. ഡിജിറ്റല്‍ ഇന്ത്യ പോലുള്ള പദ്ധതികളുമായി ഇത് തുടങ്ങിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വലിയ ഇളവുകളും മാറ്റങ്ങളും വരുത്തിക്കഴിഞ്ഞു. 90 ശതമാനം വിദേശ നിക്ഷേപങ്ങള്‍ക്കുള്ള അനുമതികളും ഇപ്പോള്‍ ഓട്ടോമാറ്റിക് ആയിക്കഴിഞ്ഞു. അഞ്ചു വര്‍ഷം കൊണ്ട് വിദേശ നിക്ഷേപം 50 ശതമാനത്തിലേറെ കൂടി. ഇന്ത്യയെ ആഗോള നിര്‍മാണ കേന്ദ്രമാക്കുകയാണ് ലക്ഷ്യം.
വ്യാപാരികള്‍ക്ക് പത്തു ലക്ഷം ഇന്‍ഷുറന്‍സ്, ക്രഡിറ്റ് കാര്‍ഡ്
ചരക്ക് സേവന നികുതിയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ വ്യാപാരികള്‍ക്കും പത്തു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ്. കിസാന്‍ കാര്‍ഡിന്റെ മാതൃകയില്‍ വ്യാപാരികള്‍ക്ക് വ്യപാരി ക്രഡിറ്റ് കാര്‍ഡ് നല്‍കും.
50 ലക്ഷം വരെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വായ്പ
സംരംഭകര്‍ക്ക് കൊളാറ്ററല്‍ സെക്യൂരിറ്റിയില്ലാതെ 50 ലക്ഷം വരെ വായ്പ.
സുതാര്യമായ സമ്പദ് വ്യവസ്ഥ
ബിനാമി സ്വത്തുക്കള്‍ക്കും അനധികൃത വിദേശ ബാങ്ക് അക്കൗണ്ടുകള്‍ക്കും എതിരായ നടപടി തുടരും. പണം തട്ടി മുങ്ങിയ വ്യവസായികളെ മടക്കി എത്തിക്കാനുള്ള നടപടികള്‍ ശക്തമായി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: