സമ്പദ്വ്യവസ്ഥയുടെ അടിത്തറയാണ് അടിസ്ഥാന സൗകര്യങ്ങള്‍. നയവൈകല്യങ്ങളും അഴിമതിയും കാരണം യുപിഎയുടെ പത്തുവര്‍ഷത്തെ ഭരണത്തില്‍ അടിസ്ഥാന സൗകര്യ വികസനം പാളം തെറ്റി. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഗ്രാമീണറോഡുകളുടെ നിര്‍മാണ വേഗം ഇരട്ടിച്ചു. ഗ്രാമങ്ങളെ ബന്ധിപ്പിച്ച് 90 ശതമാനവും റോഡുകളായി. വൈദ്യുതി നാം കയറ്റുമതി ചെയ്യാന്‍ തുടങ്ങി. തുറമുഖങ്ങളുടെ ശേഷി കുത്തനെ കൂട്ടി. പുതിയ റെയില്‍വേ ലൈനുകളുടെ നിര്‍മാണം. ഗേജ് മാറ്റം, പാതകളുടെ വൈദ്യുതീകരണം എന്നിവയുടെ വേഗം ഇരട്ടിയായി.
ഗ്യാസ് ഗ്രിഡ്, ജല ഗ്രിഡ്, പ്രാദേശിക വിമാനത്താവളങ്ങള്‍ എന്നിവ വഴി പുതുതലമുറയിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പൊതു സ്വകാര്യ നിക്ഷേപങ്ങള്‍ വഴി അടിസ്ഥാന സൗകര്യ വികസനം ശക്തമായി തുടരും. ഇത് കൂടുതല്‍ തൊഴിലവസരങ്ങളും ലഭ്യമാക്കും.
ദേശീയ നഗര ഗതാഗത മിഷന്
പുതിയ നഗരകേന്ദ്രങ്ങളും പുതിയ ടൗണ്‍ഷിപ്പുകളും വികസിപ്പിക്കും. നഗര വികസനകാര്യത്തില്‍ സഹായം നല്കാന് അഞ്ച് പ്രാദേശിക മികവ് കേന്ദ്രങ്ങള്‍ തുടങ്ങും. ദേശീയ നഗര ഗതാഗത മിഷന് തുടങ്ങും. അഞ്ചു വര്‍ഷത്തിനുള്ളില്‍ 50 നഗരങ്ങളില്‍ മെട്രോ ശൃംഖല ഉറപ്പാക്കും.
സ്വച്ഛ് ഭാരത് മിഷന്
സ്വച്ഛ് ഭാരത് മിഷന് വഴി 9 കോടി ടോയ്ലറ്റുകള് പണിതു കഴിഞ്ഞു. ഓരോ ഗ്രാമത്തിലെയും ഖരമാലിന്യ നിര്‍മാര്‍ജനത്തിന് ദേശീയ ദൗത്യം തുടങ്ങും. രാജ്യത്തെ വെളിയിട വിസര്‍ജന മുക്തമാക്കും.
ജലശക്തി: മുഴുവന്‍ വീടുകള്‍ക്കും കുടിവെള്ളം
ജലസംരക്ഷണത്തിന് ജലമന്ത്രാലയം തുടങ്ങും. അടല്‍ജി കൊണ്ടുവന്ന നദീ ബന്ധന പദ്ധതിയും ഈ മന്ത്രാലയത്തിന്റെ കീഴിലാക്കും. 2024 ഓടെ മുഴുവന്‍ വീടുകളിലും കുടിവെള്ളം എത്തിക്കാന്‍ ജലജീവന്‍ ദൗത്യം തുടങ്ങും.
60,000 കിലോമീറ്റര്‍ ദേശീയ പാത
റോഡ് നിര്‍മാണം വലിയ വേഗത്തിലാണ് ഇപ്പോള്‍നടക്കുന്നത്. ഈ ഗതിവേഗം കുറയാതെ തന്നെ അഞ്ചു വര്‍ഷത്തിനുള്ളില്‍, 60,000 കിലോമീറ്റര്‍ ദേശീയ പാത കൂടി നിര്‍മിക്കും. ഭാരതമാല പദ്ധതിയുടെ ഒന്നാംഘട്ടം വേഗത്തില്‍ പൂര്‍ത്തീകരിക്കും. രണ്ടാം ഘട്ടം വൈകാതെ ആരംഭിക്കും. റോഡ് ശൃംഖലയുണ്ടാക്കാന്‍ സംസ്ഥാനങ്ങളെ സഹായിക്കുകയാണ് ഭാരത്മാല രണ്ടാംഘട്ടത്തിന്റെ പ്രധാന ചുമതല. ഉള്‍ഗ്രാമങ്ങളെ വരെ മികച്ച റോഡുകള്‍ വഴി കോര്‍ത്തിണക്കുകയാണ് ലക്ഷ്യം. റോഡ് നിര്‍മാണത്തിന് പുതിയ സാങ്കേതിക വിദ്യ ലഭ്യമാക്കും. പരിശുദ്ധമായ ഊര്‍ജം ഉല്‍പ്പാദിപ്പിക്കാനും ബാറ്ററിയുപയോഗിക്കുന്ന വാഹനങ്ങളുെട നിര്‍മാണം പ്രോത്സാഹിപ്പിക്കാനും പതിനായിരം കോടിയാണ് അനുവദിച്ചിട്ടുള്ളത്.
അതിവേഗ ട്രെയിനുകള്‍
ട്രെയിന്‍ യാത്ര സുരക്ഷിതവും സുഗമവും തൃപ്തികരവുമാക്കാന് നടപടികള്‍ കൈക്കൊണ്ടുവരികയാണ് കേന്ദ്രം. റെയില്‍ വികസനത്തിന് സ്വകാര്യ മേഖലയുടെ പിന്തുണയും തേടും.
2022നകം മുഴുവന്‍ പാളങ്ങളും ബ്രോഡ്ഗേജാക്കും, മുഴുവന്‍ പാളങ്ങളും വൈദ്യുതീകരിക്കും. കൂടുതല്‍ അതിവേഗ ട്രെയിനുകളും വന്ദേ ഭാരത് എക്സ്പ്രസുകളും ആരംഭിക്കും. 2022ഓടെ ചരക്ക് നീക്കത്തിന് പ്രത്യേക റെയില്‍ ഇടനാഴി. റെയില്‍വേയുടെ ആധുനിക വല്‍ക്കരണത്തിന് വന്‍ പദ്ധതി. 2022ഓടെ മുഴുവന്‍ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈ.
പുതിയ വിമാനത്താവളങ്ങള്‍
2014ല്‍ 65 പ്രവര്‍ത്തനക്ഷമമായ വിമാനത്താവളങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 101 എണ്ണമായി. അഞ്ചു വര്‍ഷം കൊണ്ട് ഇത് 150 ആക്കും.
തീര വികസനം
തീരമേഖലയുടെ സമഗ്ര വികസനത്തിനുള്ള സാഗര്‍മാല പദ്ധതി അതിവേഗം പൂര്‍ത്തിയാക്കും. തുറമുഖങ്ങളുടെ ശേഷി അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയാക്കും. തീരദേശ മേഖലകളിലെ നഗരങ്ങളുടെ സംയോജിത വികസനം സാധ്യമാക്കും. ഉള്‍നാടന്‍ ജലപാതകള്‍ വികസിപ്പിക്കും.
ഊര്‍ജം
എല്ലാ ദിവസവും 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വൈദ്യുതീകരിക്കാത്ത മുഴുവന്‍ ഗ്രാമങ്ങളും വൈദ്യുതീകരിക്കും. ഈ ലക്ഷ്യം അധികം വൈകാതെ സാധിക്കും. സംസ്ഥാന വൈദ്യുതി ബോര്‍ഡുകളെ സാമ്പത്തികമായി ഭദ്രമാക്കും.
ഡിജിറ്റല്‍ ഗ്രാമങ്ങള്‍
2022 ഓടെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളെയും ഹൈസ്പീഡ് ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ വഴി ബന്ധിപ്പിക്കും. ടെലി മെഡിസിന്, ടെലി വിദ്യാഭ്യാസം. കാര്‍ഷിക മേഖലയ്ക്കു വേണ്ട സഹായങ്ങള്‍ എന്നിവ നെറ്റ് വഴി ലഭ്യമാക്കും.
ആഗോള തലത്തില്‍ യോഗ
ലോകം ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുകയാണ്. ശാരീരിക ആരോഗ്യത്തിനും ആത്മീയ ഉണര്‍വിനും വേണ്ടി തുടര്‍ന്നും ആഗോളതലത്തില്‍ യോഗ പ്രോത്സാഹിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: