ആരോഗ്യ പരിപാലനം വീട്ടുപടിക്കല്‍
പ്രധാന് മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതിയില്‍ 10.74 കോടി ജനങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് തുടരുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരുലക്ഷത്തിഅമ്പതിനായിരം ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്കു തുടക്കമിടും. രോഗനിര്‍ണയ ലാബുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയാണ് ഈ ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. പാവപ്പെട്ടവര്‍ക്ക് ആരോഗ്യ പരിപാലനം അവരുടെ വീട്ടുപടിക്കല്‍ എന്നതാണ് ലക്ഷ്യം. മെഡിക്കല്‍ ഉപകരണങ്ങളുടെ വില നിര്‍ണയത്തിനു നടപടി സ്വീകരിക്കും.
എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജ്- മുന്നു ലോകസഭാമണ്ഡലങ്ങള്ക്ക് ഒരു മെഡിക്കല്‍ കോളേജ് എന്ന പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2024 ആവുമ്പോള്‍ രാജ്യത്തെ ഓരോ ജില്ലയിലും ഒരു മെഡിക്കല്‍ കോളേജോ പിജി മെഡിക്കല്‍ കോളേജോ സ്ഥാപിക്കും.
മെഡിക്കല്‍ സീറ്റുകള്‍ ഇരട്ടിയാക്കും
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എംബിബിഎസ് സീറ്റുകള്‍ 18,000 ആയും പിജി സീറ്റുകള്‍ 12,000 ആയും വര്‍ധിപ്പിച്ചു. ജനസംഖ്യാ ആനുപതികമായി ആരോഗ്യപരിപാലനത്തിന് ഇത് അപര്യാപ്തമാണ്. 2024 ആവുമ്പോള്‍ എംബിബിഎസ്, പിജി സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കും. നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങിയവരുടെ സേവനം കൂടുതല്‍ ലഭ്യമാക്കാന്‍ പാരാമെഡിക്കല്‍ വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്‍കും.
പ്രതിരോധം, പോഷകം-
പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കുന്ന മിഷന് ഇന്ദ്രധനുഷ് പദ്ധതിയില്‍ എല്ലാ കുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടുന്നു എന്ന് ഉറപ്പാക്കും. ദേശീയ പോഷകാഹാര മിഷന് വിപുലമാക്കുന്നതിനായി അംഗണവാടികളുടെ പ്രവര്‍ത്തനം ശക്തമാക്കും.
ക്ഷയരോഗ നിര്‍മാര്‍ജനം
പ്രതിവര്‍ഷം രാജ്യത്ത് മൂന്നു ലക്ഷം പേര് ക്ഷയരോഗം ബാധിച്ചു മരിക്കുന്നു എന്നാണ് കണക്ക്. 2025 ആവുമ്പോഴേക്ക് രാജ്യത്തെ പൂര്‍ണമായും ക്ഷയരോഗത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള പദ്ധതി തയാറാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: