ന്യൂദല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഇരുപത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള 91 ലോക്സഭാ മണ്ഡലങ്ങളിലായി വ്യാഴാഴ്ചയാണ് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളും മേഘാലയ, മിസോറാം, നാഗലാന്‍ഡ്, സിക്കിം, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലുമാണ് ഏപ്രില്‍ 11ന് ഒറ്റഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
യുപി അടക്കമുള്ള വിവിധ ഘട്ടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഒമ്പത് സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളിലും അന്നേ ദിവസം തെരഞ്ഞെടുപ്പ് നടക്കും.ഏഴ് ഘട്ടങ്ങളായാണ് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുക. രണ്ടാംഘട്ടം ഈ മാസം 18 നാണ്. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 23 നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. മെയ് 23 ന് ഫലപ്രഖ്യാപനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: