കോഴിക്കോട് : ഒളിക്യാമറ വിവാദത്തില്‍പ്പെട്ട കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവനെതിരെ വീണ്ടും പരാതി. നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ ഒളിപ്പിച്ചുവെച്ചെന്നാണ് പരാതി.
രാഘവന് പ്രസിഡന്റായിരുന്ന സൊസൈറ്റിയിലെ വിവരങ്ങള്‍ നാമ നിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്നും മറച്ചുവെച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. എം. കെ രാഘവനെതിരെ എല്‍ഡിഎഫ് നേതൃത്വമാണ് പരാതി നല്‍കിയിരിക്കുന്നത്.
ഇരിക്കൂറിലെ സൊസൈറ്റി റവന്യൂ റിക്കവറി നേരിടുന്നതായി പ്രകടനപത്രികയില്‍ പ്രതിപാദിച്ചിട്ടില്ല. ഇത് തെരഞ്ഞെടുപ്പിലെ ചട്ടലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. പി.എ. മുഹമ്മദ് റിയാസാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.
ഒളിക്യാമറ വിവാദത്തില്‍ എം.കെ. രാഘവനെതിരെ അന്വേഷണം നടക്കുന്നതിനിടയിലാണ് അടുത്ത പരാതി കൂടി വന്നിരിക്കുന്നത്. ഹിന്ദി വാര്‍ത്ത ചാനലിന്റെ ഒളക്യാമറ വിവാദത്തില്‍ കഴിഞ്ഞ ദിവസമാണ് അന്വേഷണസംഘം രാഘവന്റെ മൊഴി രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: