മുംബൈ: രാഹുലിന്റെ ഇല്ലാത്ത ജനപിന്തുണ തെളിയിക്കാന്‍ മൂന്നുവര്‍ഷം പഴക്കമുള്ള ചിത്രം കൊടുത്ത് കോണ്‍ഗ്രസ് വെട്ടിലായി. രാജ്യത്തിന്റെ ഓരോകോണിലും രാഹുലിന് പിന്തുണയേറുന്നുവെന്ന് അവകാശപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ട്വീറ്റുചെയ്ത ചിത്രങ്ങളിലൊന്ന് വ്യാജമാണെന്ന് തെളിയുകയായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ നാലിന് നാഗ്പൂരില്‍ കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ രാഹുല്‍ പ്രസംഗിച്ചിരുന്നു. ഇതിന്റെ ചിത്രത്തിനു പകരം 2016-ല്‍ നാഗ്പൂരില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിന്റെ ചിത്രം കൊടുത്തായിരുന്നു യൂത്ത് കോണ്‍ഗ്രസ്സിന്റെ തെറ്റിദ്ധരിപ്പിക്കല്‍. നിരവധി കോണ്ഗ്രസ്സുകാര് ഈ ചിത്രം റീട്വീറ്റു ചെയ്തു.
നാഗ്പൂരില്‍ നടന്ന രാഹുലിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ ആളുകള്‍ കുറവായിരുന്നു. ഇക്കാര്യം മറച്ചുപിടിച്ച് തങ്ങളുടെ നേതാവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ ജനപിന്തുണയുണ്ടെന്ന് വരുത്താനാണ് യൂത്ത് കോണ്ഗ്രസ്സിന്റെവിഫലശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: