കൊല്‍ക്കത്ത: വോട്ടെടുപ്പില്‍ കൃത്രിമം കാണിച്ച് ഓരോ ബൂത്തിലും 500-600 കള്ളവോട്ടുകള്‍ വീതം ചെയ്യാന്‍ തന്റെ പാര്‍ട്ടിക്കാരെ അനുവദിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബൃത മണ്ഡല്. സ്വന്തം ജോലിചെയ്യാന്‍ തെരഞ്ഞെടുപ്പുദ്യോഗസ്ഥരെ തൃണമൂല്‍ കോണ്‍ഗ്രസ് ബ്ലോക്കുപ്രസിഡന്റുമാര് സഹായിക്കുമെന്നും, പ്രത്യുപകാരമായി കള്ളവോട്ടുചെയ്യാന്‍ സ്വന്തം പാര്‍ട്ടിക്കാരെ അനുവദിക്കണമെന്നുമാണ് ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ അനുബൃത ആവശ്യപ്പെട്ടത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള അധ്യാപകരുടെ യോഗത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ബീര്‍ഭും ജില്ലാ പ്രസിഡന്റായ അനുബൃത വിചിത്രമായ ആവശ്യം ഉന്നയിച്ചത്. ”ഇത് വളരെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ്. എല്ലാവര്ക്കും ഉത്തരവാദിത്വം വേണം. 500-600 വോട്ടുവീതം ചെയ്യാന്‍ തൃണമൂല്‍ പാര്‍ട്ടിയെ അനുവദിക്കണമെന്ന് ഞാന്‍ കൂപ്പുകയ്യോടെ അഭ്യര്‍ത്ഥിക്കുകയാണ്”. എന്നാണ് മമതയുടെ പാര്‍ട്ടിനേതാവ് പറഞ്ഞത്. ‘ടൈംസ് നൗ’ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിനല്‍കുമെന്ന് ബിജെപിയും സിപിഎമ്മും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: