വയനാട് : സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശ്രീധന്യ സുരേഷിന് ഗവര്‍ണര്‍ പി. സദാശിവം നേരിട്ടെത്തി ആശംസകള്‍ അര്‍പ്പിച്ചു. ശ്രീധന്യയുമായി പതിനഞ്ച് മിനിറ്റോളം ഗസ്റ്റ് ഗൗസില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗവര്‍ണര്‍ തിരിച്ചത്.
ശ്രീധന്യക്കെപ്പം ഗവര്‍ണറിനെ കാണാന്‍ അച്ഛനും അമ്മയും സഹോദരനും എത്തിയിരുന്നു. ജനസേവനമാകണം ലക്ഷ്യമെന്ന് ഗവര്‍ണര്‍ ശ്രീധന്യയ്ക്ക് ഉപദേശം നല്കി. അതേസമയം സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യമാണെന്നും ഗവര്‍ണറെ കണ്ടതില്‍ സന്തോഷമുണ്ടെന്നും. ഒരു ദിവസമെങ്കിലും ചോര്‍ച്ചയില്ലാത്ത വീട്ടില്‍ കഴിയണമെന്ന് ആഗ്രഹമുണ്ടെന്നും അത് സാധിക്കാന്‍ കഴിയട്ടെയെന്നും ശ്രീധന്യയുടെ മാതാപിതാക്കള്‍ അറിയിച്ചു.
ശ്രീധന്യയുടെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ഗവര്‍ണര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇവ പരിഹരിക്കുമെന്ന് കളക്ടര്‍ തിരിച്ച് ഉറപ്പും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: