തിരുവനന്തപുരം : തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ് മരിച്ച ഏഴ് വയസുകാരന്റെ സഹോദരന് മൂന്നര വയസുകാരനെ വിട്ടുകിട്ടണമെന്ന് കുട്ടിയുടെ പിതാവിന്റെ അച്ഛന്. ഇതുസംബന്ധിച്ച് മുത്തച്ഛന് ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതിക്ക് കത്ത് നല്കി.
അമ്മയുടെ കൂടെ വളരുന്നത് കുട്ടിയുടെ ഭാവി നശിപ്പിക്കുമെന്നും സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ശിശുക്ഷേമ സമിതിക്ക് നല്‍കിയിട്ടുള്ള പരാതിയില്‍ പറയുന്നത്. കത്തിന്റെ അടിസ്ഥാനത്തില്‍ ശിശുക്ഷേമ തിരുവനന്തപുരം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ വിശദീകരണം തേടി.
മറുപടി ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് ഇടുക്കി സിഡ്യൂസി ചെയര്മാന് പ്രൊഫ. ജോസഫ് അഗസ്റ്റിന് അറിയിച്ചു. കുട്ടി ഇപ്പോള്‍ അമ്മയുടെയും മുത്തശ്ശിയുടെയും കൂടെ തൊടുപുഴയിലാണ്. അമ്മയുടെ കാമുകന്റെ അതി ക്രൂര മര്‍ദ്ദനത്തിനിരയായ ഏഴ് വയസുകാരന് പത്ത് ദിവസത്തോളം ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞശേഷം ശനിയാഴ്ചയാണ് മരണമടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: