കണ്ണൂര്‍: ക്ഷേമ പെന്ഷന് കൃത്യമായി വീട്ടിലെത്തിക്കുന്ന പിണറായി സര്‍ക്കാരിന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് അവരോട് പറയണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ കുറ്റ്യേരി ലോക്കല്‍ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ പഞ്ചായത്തിലും രണ്ടായിരത്തിലധികം പെന്‍ഷന്‍കാരുണ്ട്. ഇവര്‍ നല്ല മനസ്സുള്ളവരും ദൈവഭയമുള്ളവരുമാണ്. ഈ പൈസ വാങ്ങിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ ഇതെല്ലാം കണ്ടുകൊണ്ട് ഒരാള്‍ മുകളിലിരിപ്പുണ്ട്. നിശ്ചയമായിട്ടും അവരോട് ചോദിക്കുമെന്നും പറയണം.
ബിജെപി പോലും മത്സരിക്കാത്ത വയനാട്ടില്‍ രാഹുല്‍ വന്ന് മത്സരിക്കുമ്പോള്‍ രാജ്യത്തിന് നല്കുന്ന സന്ദേശമെന്താണ്. നിങ്ങളുടെ ശത്രു ഇടതുപക്ഷമാണോ ബിജെപിയാണോയെന്ന് ആദ്യം പ്രഖ്യാപിക്കണം. ബിജെപിയെ മുഖ്യശത്രുവായി കാണുന്നതിന് പകരം പാര്‍ലമെന്റിലെ സീറ്റ് ഉറപ്പിക്കുന്നതിന് വേണ്ടി കേരളത്തില്‍ വന്ന് ഇടതുപക്ഷത്തിനെതിരെ മത്സരിക്കാന്‍ തയാറാവുകയാണ്. ഉത്തരവാദിത്തമുള്ള രാഷ്ട്രീയ നേതൃത്വമായി മാറാന്‍ കോണ്‍ഗ്രസിനും രാഹുലിനും സാധിക്കുന്നില്ലെന്നും കടകംപള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: