ആലപ്പുഴ: ശബരിമലയിലെ യുവതീപ്രവേശനം സാമൂഹികമുന്നേറ്റത്തിന്റെ പ്രശ്നമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാര്‍ക്കും ഈശ്വരവിശ്വാസികളാകാം. തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്ന ലക്ഷ്യമാണ് സിപിഐക്കുള്ളത്. അതിന് ആരുമായും കൂട്ടുകൂടാം. എന്നാല്‍, പ്രതിപക്ഷ മുന്നണിയെ തകര്‍ക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. മോദിക്കെതിരായ നീക്കത്തെ കോണ്‍ഗ്രസ് ദുര്‍ബലമാക്കുന്നു.
രാഹുലിന്റെ കേരളത്തിലേക്കുള്ള വരവ് തരംഗമാകുമോ അതോ തുരങ്കമാകുമോ എന്ന് കണ്ടറിയാം. കോയമ്പത്തൂരില്‍ സിപിഐക്കും തിരുപ്പൂരില്‍ സിപിഎമ്മിനുമാണ് രാഹുല്‍ വോട്ട് അഭ്യര്‍ഥിക്കുന്നത്. തോമസ് ചാണ്ടിയുമായുള്ള പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: