എടപ്പാള്‍: ആക്രിസാധനങ്ങള്‍ പെറുക്കുന്നതിനിടെ പത്തുവയസ്സുകാരിയായ നാടോടി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച സിപിഎം നേതാവ് അറസ്റ്റില്‍. എടപ്പാള്‍ ഏരിയാ കമ്മറ്റിയംഗവും മുന്‍ വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സി.രാഘവനാണ് അറസ്റ്റിലായത്.
ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ കുട്ടി എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്.
പത്ത് വയസ് മാത്രം പ്രായമുള്ള കുട്ടിയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിട്ടുണ്ട്. എങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം. കല്ലുപോലെയുള്ള വസ്തു ഉപയോഗിച്ച് ഒരാള്‍ തലയ്ക്കടിച്ചു എന്നുമാണ് കുട്ടി പോലീസിന് നല്കിയ മൊഴി.
കേരളക്കരയെ ഒന്നാകെ സങ്കടക്കടലില്‍ ആഴ്ത്തിക്കൊണ്ട് എഴു വയസ്സുകാരന് ക്രൂരമര്‍ദ്ദനത്തിരയായി കഴിഞ്ഞ ദിവസം മരണം അടഞ്ഞിരുന്നു. സംഭവത്തിന് തൊട്ടു പിന്നാലെയാണ് പത്തുവയസ്സുകാരിയും ക്രൂര മര്‍ദ്ദനത്തിന് ഇരയായ വര്‍ത്ത പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: