ന്യൂദല്‍ഹി: ബലാക്കോട്ട് വ്യോമാക്രമണത്തില്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ത്തമാന് തകര്‍ത്ത യുദ്ധവിമാനം എഫ് 16 ഇപ്പോഴും പാക് വ്യോമസേനാ താവളത്തിലുണ്ടെന്ന വാദങ്ങള്‍ തള്ളി ഇന്ത്യ. പാക്കിസ്ഥാന്റെ പക്കലുള്ള യുഎസ് നിര്‍മിത യുദ്ധവിമാനങ്ങളെല്ലാം സുരക്ഷിതമാണെന്ന ഒരു അമേരിക്കന്‍ ജേണല്‍ റിപ്പോര്‍ട്ടിനെതിരെയാണ് ഇന്ത്യയുടെ പ്രതികരണം.
എഫ് 16 യുദ്ധവിമാനം അതിന്റെ താവളത്തില്‍ തിരിച്ചെത്തിയിട്ടില്ലെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചു. വര്ത്തമാന് പറത്തിയ മിഗ് 21 ഫെബ്രുവരി 27നാണ് പാക് അധിനിവേശ കശ്മീരില്‍ പാക്കിസ്ഥാന്റെ യുദ്ധവിമാനം തകര്‍ത്തത്.
എഫ് 16 പെട്ടെന്ന് അപ്രത്യക്ഷമാകുന്നത് റഡാര്‍ സംവിധാനങ്ങളില്‍ രേഖപ്പെടുത്തിയ ‘ഇ സിഗ്നേച്ചറു’കളില്‍ വ്യക്തമാണ്. അതേസമയം സബ്സെകോട്ട്, തയാര്‍, പ്രദേശങ്ങളില്‍ രണ്ട് പാരച്യൂട്ടുകള്‍ താഴോട്ടിറങ്ങുന്നതും ദൃശ്യമാണ്.
പാക്കിസ്ഥാനില്‍ വര്ത്തമാന് വ്യോമാക്രമണം നടത്തിയ ശേഷം പിടിയിലായ താന്ഡാര് പ്രദേശത്തു നിന്ന് മിഗ് 21 കണ്ടെടുത്ത കാര്യം വ്യക്തമാക്കിയ ഇന്ത്യന്‍ വ്യോസേനാ അധികൃതര്‍ സബ്സെകോട്ടില് നിന്ന് കണ്ടെടുത്ത പാക്കിസ്ഥാന് വിമാനാവശിഷ്ടങ്ങള്‍ എഫ് 16 യുദ്ധവിമാനത്തന്റേതാണെന്ന് തര്‍ക്കമില്ലാതെ സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: