ന്യൂദല്‍ഹി: കരസേന മുന്‍ ഉപമേധാവി ലെഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ് ബിജെപിയില്‍ ചേര്‍ന്നു. മലയാളിയായ ശരത് ചന്ദ് ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജില്‍ നിന്നുമാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. 39 വര്‍ഷം സൈനിക സേവനത്തിനു ശേഷമാണു രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്.കൊട്ടാരക്കര കുറുമ്പാലൂര്‍ സ്വദേശിയാണ്.
രാജ്യസുരക്ഷയ്ക്ക് ഒരു ശക്തമായ ഭരണ നേതൃത്വം ഉണ്ടാകണമെന്നാണ് ഒരു സൈനികനെന്ന നിലയില്‍ തന്റെ ആഗ്രഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണസാരഥ്യത്തില്‍ രാജ്യം സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു
1979ല്‍ ഗഡ്വാള് റൈഫിള്‍സില്‍ ചേര്‍ന്ന അദ്ദേഹം, 39 വര്‍ഷത്തെ സേവനത്തിനു ശേഷമാണു സേനയില്‍നിന്നു വിരമിക്കുന്നത്. കശ്മീര്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ സംഘര്‍ഷ മേഖലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സൈനിക സേവനത്തിലെ മികവു കണക്കിലെടുത്ത് പരമ വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ് സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നിവ നല്കി രാജ്യം ആദരിച്ചു. ഏനാത്ത് പാലത്തിനു കേടുപാടു സംഭവിച്ചപ്പോള്‍ സേനയുടെ ബെയ്ലി പാലം നിര്‍മിക്കാന്‍ മുന്‍കയ്യെടുത്തത് അദ്ദേഹമായിരുന്നു. . മക്കള്‍: കരസേനാ ഉദ്യോഗസ്ഥന് മേജര്‍ അഭിലാഷ് (പുണെ), നാവിക സേനാ ഉദ്യോഗസ്ഥന് ലഫ്റ്റനന്റ് അഭിജിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: