ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലുണ്ടായ ഭീകരരുരുടെ ആക്രമണത്തില്‍ സൈനികന് വീരമൃത്യു.
ജില്ലയിലെ വാര്‍പോറ മേഖലയിലെ സോപോര്‍ ടൗണില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൊഹദ് റഫീഖ് യാദൂ എന്ന നൈികനാണ് വീരമൃത്യു വരിച്ചത്. 52 രാഷ്ട്രീയ റൈഫില്‍സിലെ ജവാനാണ് മൊഹദ്.
പരിക്കേറ്റയുടനെ മൊഹദിനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണത്തിന് കീഴടങ്ങുകയായിരുന്നു. അവധിയിലായിരുന്ന മൊഹദ് വീട്ടിലുള്ളപ്പോഴാണ് ഭീകരരുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നത്. പുലര്‍ച്ചെ 5.25ഓടെയാണ് മൊഹദിന്റെ വീട് ഭീകരര്‍ ആക്രമിക്കുന്നത്. സുരക്ഷാ ഉദ്യോഗെസ്ഥരുടെ സംഘം ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ചു.
അതേസമയം സൈനികരും കശ്മീര്‍ പോലീസിലെ പ്രത്യേക സംഘവും(എസ്ഒജി) സി ആര്‍പിഎഫും സംയുക്തമായി ഭീകരര്‍ക്കായുള്ള തെരച്ചില്‍ മേഖലയില്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: