ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് ഇനിയും ഭീകര സാന്നിധ്യം ഉണ്ടോയെന്ന് സുരക്ഷാ സൈന്യം തെരച്ചില്‍ നടത്തി വരികയാണ്. അതേസമയം കൊല്ലപ്പെട്ട ഭീകരെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടില്ല.
കശ്മീരിലെ രജൗറി ജില്ലയിലെ നൗഷേര സെക്ടറില്‍ രാവിലെയുണ്ടായ പാക് വെടിവെയ്പ്പില്‍ ദമ്പതികള്‍ക്ക് പരിക്കേറ്റു. സഞ്ജീവ് കുമാര്‍ (32), റിതാ കുമാരി (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീടിനകത്ത് നില്‍ക്കുമ്പോഴാണ് ഇവര്‍ക്ക് വെടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് നടത്തിയ വെടിവെപ്പുകളില്‍ നാല് സൈനികരുള്‍പ്പെടെ പത്ത് പേര് മരിക്കുകയും, 45 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: