പ്രധാനമന്ത്രി ഉജ്വല യോജന – 3 വര്‍ഷം കൊണ്ട് 5 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി പാചകവാതക കണക്ഷന് നല്‍കുന്നതിനായി ആരംഭിച്ച 8,000 കോടി രൂപയുടെ പദ്ധതി. 01.05.2016 ന് ഉത്തര്‍പ്രദേശിലെ ബല്യയില്‍ ആരംഭിച്ച ഈ പദ്ധതി പെട്രോളിയം മന്ത്രാലയം നടപ്പിലാക്കിയ ആദ്യ സാമൂഹ്യക്ഷേമ പദ്ധതിയാണിത്. സ്ത്രീകളുടെയും കുട്ടികളുടെ ആരോഗ്യ സുരക്ഷയും ലക്ഷ്യമിടുന്നു. www.pmujjwalayojana.com
2018 ഡിസംബര്‍ 17 ന് എല്ലാ പാവപ്പെട്ടവര്‍ക്കും LPG കണക്ഷനുകള്‍ ലഭ്യമാക്കാന്‍ തീരുമാനം
6,89,15,681 (6.89 കോടി)
സൗജന്യ പാതക വാചക കണക്ഷനുകള്‍ നല്കി (715 ജില്ലകള്‍).
1 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.
10,000 കോടി രൂപയുടെ വിറ്റുവരവ്.
ഈ പദ്ധതിയ്ക്ക് ആവശ്യമായ സിലിണ്ടര്‍, ഗ്യാസ് സ്റ്റൗ, റെഗുലേറ്റര്‍, ഗ്യാസ് ഹോസ് എന്നിവ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്നു
സ്ത്രീകളുടെ ആരോഗ്യ സംരംക്ഷണം ലക്ഷ്യമിട്ടുളള പദ്ധതിയെന്ന നിലയില്‍ ലോകാരോഗ്യസംഘടനയുടെ അഭിനന്ദനം
നിശ്ചയിച്ചിരുന്ന 8 മാസങ്ങള്‍ക്കു മുമ്പ് തന്നെ 5 കോടി എല്‍.പി.ജി. കണക്ഷന് എന്ന ലക്ഷ്യം നേടി (03.08.2018)
ഉജ്വലപദ്ധതിയോടെ ലോകത്തെ രണ്ടാമത്തെ വലിയ പാചകവാതക ഉപഭോക്താവായി മാറി
പഹല്‍ (PAHAL-Pratyaksh Hanstantrit Labh)- പാചക വാതക സബ്സിഡി ബാങ്ക് അക്കൗണ്ട് വഴി നല്കുന്ന പദ്ധതി നവീകരിച്ചു. ആദ്യഘട്ടമായി 15.11.2014 ല്‍ 54 ജില്ലകളില്‍ നടപ്പിലാക്കി. 01.01.2015 മുതല്‍ രാജ്യമൊട്ടാകെ നിലവില്‍ വന്നു. https://dbtbharat.gov.in/
ലോകത്തിലെ ഏറ്റവും വലിയ പണം കൈമാറ്റ പദ്ധതി.
3,50,83,62,13,600 കോടി രൂപ വിതരണം ചെയ്തു
23.27 കോടി ഗുണഭോക്താക്കള്‍
സര്‍ക്കാരിന് 56,391 കോടി രൂപയുടെ ലാഭം
• മാസം ഒരു സിലിണ്ടര്‍ എന്ന നിബന്ധന ഒഴിവാക്കി. ഒരു വര്‍ഷം 12 സിലിണ്ടര്‍ എന്നത് തുടരും.
• സബ്സിഡി നിരക്കില്‍ അഞ്ചുകിലോ ഗ്യാസ് സിലിണ്ടറുകള്‍ വിതരണം തുടങ്ങി. ഒരു വര്‍ഷം 34 സിലിണ്ടറുകള്‍. സബ്സിഡിയില്ലാത്ത അഞ്ചു കിലോ ഗ്യാസ് സിലിണ്ടര്‍ വിതരണവും തുടങ്ങി. രണ്ടു കിലോഗ്രാം ഗ്യാസ് സിലിണ്ടര്‍ വിതരണം ആരംഭിച്ചു.
• നഗര പാചകവിതരണ പദ്ധതി (സി.ജി.ഡി.) ഒന്പതാമതു റൗണ്ടിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു (129 ജില്ലകളില്‍). പത്താം റൗണ്ടിന്റെ ലേലനടപടികളും ഉദ്ഘാടനം ചെയ്തു (400 ജില്ലകള്‍). ഇത് പൂര്‍ത്തിയാകുന്നതോടെ ആകെ ജനസംഖ്യയുടെ 70 ശതമാനത്തിനും വീടുകളില്‍ പൈപ്പ് ലൈന്‍ വഴി പാചകവാതകം എത്തിക്കാന്‍ സാധിക്കും (നവംബര്‍ 22, 2018)
• പാചകവാതകസിലിണ്ടറുകളിലെ ചോര്‍ച്ച സംബന്ധിച്ച വിവരം അറിയിക്കുന്നതിനുളള സഹായനമ്പര്‍ 1906 (24*7)നിലവില്‍ വന്നു.
• ഗ്യാസ് സിലിണ്ടറുകള്‍ റീഫില്‍ ചെയ്യുന്നതിന് ഓണ്‍ലൈനായി പണമടക്കുന്നതിനുളള സംവിധാനം നിലവില്‍ വന്നു.
• ഗിവ് ഇറ്റ് അപ്പ് – പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് 1,05,46,388 കോടി പേര് ഗ്യാസ് സബ്സിഡി ഉപേക്ഷിച്ചു. സബ്സിഡി വേണ്ടെന്നു വച്ചവര്‍ക്ക് ആ തുക ഉപയോഗിച്ച് ബിപിഎല്‍ വിഭാഗത്തില്‍ സൗജന്യമായി ഗ്യാസ് കണക്ഷന് ലഭിച്ച വ്യക്തിയുടെ പേരും വിലാസവും എസ് എം എസ് ആയി ലഭിക്കും.
• പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം നാഗാലാന്‍ഡില്‍ കിഫൈര്‍ ജില്ലയിലെ വിദൂര പ്രദേശങ്ങളില്‍ എല്‍.പി.ജി. കണക്ഷന് എത്തിയതോടെ, ഓരോ മാസവും ഏകദേശം 16,000 ച.കി.മീ. പ്രദേശത്തെ 10,000 മരങ്ങളെ വിറകിനായി മുറിക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: