ഉജ്വല്‍ ഭാരത്- വൈദ്യുതി, കല്‍ക്കരി, പുനരുല്പാദിപ്പിക്കാവുന്ന ഊര്‍ജ്ജം എന്നിവയ്ക്കായുളള മന്ത്രാലയങ്ങള്‍ ചേര്‍ന്നുളള പദ്ധതി. www.ujwalbharat.in
* 2019- ഓടെ എല്ലാവര്ക്കും 24 മണിക്കൂറും മുടങ്ങാതെ വൈദ്യുതി ലഭ്യമാക്കുന്നു.
* 2020- ഓടെ കോള്‍ ഇന്ത്യയുടെ ഉല്പാദനം 100 കോടി ടണ്‍/വര്‍ഷം ആയി ഉയര്‍ത്തുന്നു.
* വൈദ്യുതി ഉല്പാദനം 2020-ഓടെ 50 ശതമാനം വര്‍ദ്ധിപ്പിക്കുന്നു.
* 2022-ഓടെ പുനരുല്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ ശേഷി അഞ്ചിരട്ടി വര്‍ദ്ധിപ്പിച്ച് 1,75,000 മെഗാ വാട്ടായി ഉയര്‍ത്തുന്നു. * ഊര്‍ജ്ജ സംരക്ഷണം 10 % വര്‍ദ്ധിപ്പിക്കുന്നു.
കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ ഉല്പാദനം തുടര്‍ച്ചയായി കുതിച്ചുയരുന്നു. (മില്യണ്‍ ടണ്‍)
2013-14 2014-15 2015-16 2016-17
462.422 494.238 538.754 554.14
ദീനദയാല്‍ ഉപാദ്യായ ഗ്രാമ ജ്യോതി യോജന – എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കാന്‍ ലക്ഷ്യമിടുന്നു. ഗ്രാമ പ്രദേശങ്ങളിലെ എല്ലാ കുടുംബങ്ങള്‍ക്കും 24 മണിക്കൂറും മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നു. 76,000 കോടി രൂപയുടെ ഈ പദ്ധതി 25.07.2015 ല്‍ പാറ്റ്നയില്‍ ആരംഭിച്ചു. വീടുകള്‍ക്കും കൃഷി ആവശ്യത്തിനും പ്രത്യേക വൈദ്യുതി വിതരണം, പ്രസരണവും വിതരണവും ശക്തിപ്പെടുത്തുക, കാര്‍ഷികവരുമാനം വര്‍ദ്ധിപ്പിക്കുക, കുടില്‍ വ്യവസായങ്ങളുടേയും ചെറുകിടവ്യവസായങ്ങളുടേയും വളര്‍ച്ച, ആരോഗ്യം, വിദ്യാഭ്യാസം, ബാങ്കിംഗ് സര്‍വീസുകള്‍ മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യം.
ഈ പദ്ധതി പ്രകാരം വൈദ്യുതി എത്തിയിട്ടില്ലാത്ത 18452 ഗ്രാമങ്ങളില്‍ 1000 ദിവസത്തിനകം വൈദ്യുതി എത്തിക്കാനുളള നടപടികള്‍ ആരംഭിച്ചു. ഇതിനായി ഗ്രാം വിദ്യുത് അഭിയന്ത എന്ന പേരില്‍ 309 ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരെ ഈ ഗ്രാമങ്ങളിലേക്ക് നിയോഗിച്ചു.
http://www.ddugjy.gov.in/portal/index.jsp
2018 ഏപ്രില്‍ 28 ന് മണിപ്പൂരിലെ ലെയ്സംഗ് ഗ്രാമത്തില്‍ വൈകുന്നേരം 5.30 ന് വൈദ്യുതി എത്തിയതോടെ 1000 ദിവസത്തിനുളളില്‍ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കുകയെന്ന ലക്ഷ്യം കൈവരിച്ചു
എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചത് 2018 ല്‍ ലോകത്തിലെ ഏറ്റവും വലിയ വിജയകരമായ പദ്ധതികളിലൊന്നാണെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി.
പ്രധാനമന്ത്രി സഹജ് ബിജ്ലി ഹര് ഘര്‍ യോജന (സൗഭാഗ്യ)- നഗര-ഗ്രാമീണ വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങള്‍ക്കും വൈദ്യുതി എത്തിക്കാനുളള 16,320 കോടി രൂപയുടെ പദ്ധതി. 25.09.2017 ല്‍ ആരംഭിച്ചു. ഗ്രാമപ്രദേശങ്ങളിലെയും നഗരപ്രദേശങ്ങളിലെയും പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി കണക്ഷന് നല്കുന്നു. കേന്ദ്ര-സംസ്ഥാന വിഹിതം 60:10:30 (30 % ലോണ്‍), സ്പെഷ്യല്‍ കാറ്റഗറി സംസ്ഥാനങ്ങള്‍ക്ക് 85:5:10. http://saubhagya.gov.in/
2,53,20,157 വീടുകള്‍ വൈദ്യുതീകരിച്ചു (2014 വരെ വൈദ്യൂതീകരിച്ച വീടുകള്‍ 18,81,88,691)
99.92 % പൂര്‍ത്തിയായി. ഇനി വൈദ്യൂതീകരിക്കാനുളള വീടുകള്‍- 19,836 എണ്ണം
ഉജാല – (UJALA- Unnat Jyothi by Affordable LEDs for All ) നാഷണല്‍ പ്രോഗ്രാം ഫോര്‍ എല്‍.ഇ.ഡി. – http://www.ujala.gov.in/
വൈദ്യുതി ലാഭിക്കാനും വൈദ്യുതി ചെലവ് കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് 2019 നുളളില്‍ എല്‍.ഇ.ഡി.യിലേയ്ക്ക് മാറാനുളള പദ്ധതി. മാര്‍ക്കറ്റ് വിലയേക്കാള്‍ 40 ശതമാനം വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. 2015 ജനുവരിയില്‍ ആരംഭിച്ചു.
33,33,41,690 (33.33 കോടി) എല്‍.ഇ.ഡി. ബള്‍ബുകള്‍ വിതരണം ചെയ്തു
47 ലക്ഷം എല്‍.ഇ.ഡി. സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു
42,875 mn kwh/year വൈദ്യുതി ലാഭിച്ചു
എല്‍.ഇ.ഡി. ബള്‍ബുകളുടെ വില ആഭ്യന്തരവിപണിയില്‍ 74 % കുറഞ്ഞു
ഒരു വര്‍ഷം 16,942 കോടി രൂപയുടെ ലാഭം
ആഗോളമാര്‍ക്കറ്റില്‍ എല്‍.ഇ.ഡി. ഉല്പാദനത്തില് ഭാരതത്തിന്റെ വിഹിതം 0.1 % നിന്നും 12 % ആയി ഉയര്‍ന്നു
ഒരു വര്‍ഷം പുറന്തളളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവില്‍ 3,47,28,422 ടണ്ണിന്റെ കുറവ്
60,000 തൊഴിലവസരങ്ങള്‍ നിലവില്‍ വന്നു
8,584 മെഗാവാട്ടിന്റെ പീക്ക് ലോഡ് ഒഴിവായതിലൂടെ 34,398 കോടി രൂപ ലാഭം
പാവപ്പെട്ടവരുടെയും മധ്യവര്‍ഗ്ഗക്കാരുടെയും വൈദ്യുതി ബില്ലില്‍ 50,000 കോടി രൂപയുടെ വാര്‍ഷിക ലാഭം
ഉദയ് – (UDAY-Ujwal DISCOM Assuarance Yojana) – എല്ലാവര്ക്കും 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുക എന്ന പദ്ധതി ലക്ഷ്യത്തിലെത്തിക്കുന്നതിനായി സംസ്ഥാന വൈദ്യുതി വിതരണ കമ്പനികള്ക്കായുളള ധനസമാഹരണവും പുനരുദ്ധാരണ പാക്കേജിനുമുളള പദ്ധതി. 05.11.2015 ന് നിലവില്‍ വന്നു. വൈദ്യുതി വിതരണത്തില്‍ സംസ്ഥാന വൈദ്യുത ബോര്‍ഡുകള്‍ക്ക് സാമ്പത്തികമായി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് സ്ഥിരമായ പരിഹാരം ഇതുവഴി ലഭ്യമാകുന്നു. 32 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആരംഭിച്ചു. https://www.uday.gov.in/home.php
ഫീഡര്‍ മീറ്ററിംഗ് (അര്‍ബന്‍ & റൂറല്‍ ) 100 %,
ഡി.റ്റി. മീറ്ററിംഗ് (അര്‍ബന്‍)-65 %, ഡി.റ്റി. മീറ്ററിംഗ് (റൂറല്‍)- 62 %
ഈ പദ്ധതിയുടെ ഭാഗമായി സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നു
വണ്‍ നേഷന്‍ വണ്‍ ഗ്രിഡ് പദ്ധതിയിലുള്‍പ്പെടുത്തി 70 വര്‍ഷങ്ങള്‍ക്ക് ശേഷം കാര്‍ഗിലും ലേയും നാഷണല്‍ പവര്‍ഗ്രിഡ് പദ്ധതിയുമായി ബന്ധിപ്പിച്ചു. 2014-ല്‍ ഉദ്ഘാടനം ചെയ്ത പദ്ധതി ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് പൂര്‍ത്തിയാക്കിയത്. 220 കെ.വി. ലേ-കാര്‍ഗില്‍-ആല്സ്റ്റെംഗ് സിംഗിള്‍ സര്‍ക്യൂട്ട് ട്രാന്സ്മിഷന് ലൈനുകള്‍ 330 കി.മീ. വരെയാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഇതിനായി 4 സബ്സ്റ്റേഷനുകള്‍ സ്ഥാപിച്ചു
25 സൗരോര്‍ജ്ജ പാര്‍ക്കുകളും 55 സൗരനഗരങ്ങളും സ്ഥാപിക്കുന്നു.
201617 ല്‍ വെളിച്ചത്തിനും പാചകത്തിനുമായുളള മണ്ണെണ്ണ ഉപഭോഗത്തില്‍ 21 % കുറവ്.
ദേശീയ സൗരോര്‍ജ്ജ പദ്ധതിയില്‍ കെട്ടിട മേല്ക്കൂരകളില് സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി 5,000 കോടി രൂപ അനുവദിച്ചു. 5 വര്‍ഷത്തിനകം 4200 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനായി സംസ്ഥാനങ്ങള്‍ക്ക് 30 ശതമാനം സബ്സിഡി നല്‍കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ജമ്മു കാശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ലക്ഷദ്വീപ്, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍ 70 ശതമാനം.
2019 മാര്‍ച്ചിനു ശേഷം ലോഡ്ഷെഡിംഗിന് വിതരണകമ്പനികള്‍ക്ക് പിഴ ചുമത്തുവാന്‍ നിയമം വരുന്നു. എല്ലാവര്ക്കും 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കല്‍ വിതരണകമ്പനികളുടെ നിയമാനുസൃത ബാധ്യതയാക്കാന്‍ തീരുമാനിച്ചു. പ്രകൃതി ക്ഷോഭമോ അസാധാരണ സാങ്കേതിക തകരാറോ ആണെങ്കില്‍ മാത്രം ഇളവ്.
കല്‍ക്കരി ഇറക്കുമതി നിയന്ത്രിച്ചതോടെ 4 വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപ ലാഭിച്ചു. ആഭ്യന്തര ഉല്പാദനത്തിലെ വര്‍ദ്ധനവ്, മെച്ചപ്പെട്ട ഗുണനിലവാര നിയന്ത്രണം എന്നിവയുടെ ഫലമായി വൈദ്യുതി മേഖലയിലെ ആവശ്യകത 76 ശതമാനം കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: