അമൃത്- (AMRUT- Atal Mission for Rejuvenation and Urban Transformation-) – 500 നഗരങ്ങളുടെ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിട്ടുളള പദ്ധതി 24.06.2015-ല്‍ നിലവില്‍ വന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുളള പദ്ധതി. ഈ പദ്ധതിക്ക് കീഴില്‍ വാര്‍ഷിക ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിച്ച ആദ്യ സംസ്ഥാനം രാജസ്ഥാന് ആണ്. 50,000 കോടിയാണ് പദ്ധതി ചെലവ്. 2020 ല്‍ പൂര്‍ത്തിയാകാന്‍ ലക്ഷ്യമിടുന്നു.
ശുദ്ധജലം ലഭ്യമാക്കല്‍, മാലിന്യ സംസ്കരണം, വെളളപ്പൊക്കം തടയുക, കാല്‍നട യാത്രക്കാര്‍ക്ക് ഫുട്പാത്ത്/ ഫുട്ട് ഓവര്‍ ബ്രിഡ്ജ്, വാഹനങ്ങള്‍ക്കായി മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ്, കുട്ടികള്‍ക്കുളള പാര്‍ക്കുകളുടെ നിര്‍മ്മാണം എന്നിവയാണ് പ്രധാന ലക്ഷ്യം.
www.amrut.gov.in & http://amrut.gov.in/writereaddata/AMRUT Guidelines.pdf
77,460 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം
47 ലക്ഷം തെരുവ് വിളക്കുകള്‍ എല്‍.ഇ.ഡി. യിലേയ്ക്ക് മാറി
3,162 കോടി രൂപയുടെ 1,317 പദ്ധതികള്‍ പൂര്‍ത്തിയായി. 57,512 കോടി രൂപയുടെ 3,233 പദ്ധതികള്പുരോഗമിക്കുന്നു
419 അമൃത് നഗരങ്ങളില്‍ ഓണ്‍ലൈന്‍ ബില്‍ഡിംഗ് പെര്‍മിറ്റ് സിസ്റ്റം പ്രവര്‍ത്തനക്ഷമമാക്കി
സ്മാര്‍ട്ട് സിറ്റി മിഷന് – 2,03,172 കോടി രൂപ ചെലവില്‍ 100 നഗരങ്ങളുടെ അടിസ്ഥാനസൗകര്യ വികസനമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി. മതിയായ കുടിവെളള വിതരണം, വൈദ്യുതി, ശൂചീകരണം, ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം, പൊതുഗതാഗത സംവിധാനം വര്‍ദ്ധിപ്പിക്കല്‍, പാവപ്പെട്ട എല്ലാവര്ക്കും വീട്, ഡിജിറ്റലൈസേഷന്, ഐ.ടി. കണക്ടിവിറ്റി, കുട്ടികള്‍ക്കും വനിതകള്‍ക്കും സുരക്ഷിതത്വം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ വികസനം, നൈപുണ്യ വികസനകേന്ദ്രങ്ങള്‍, സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം, വൈദ്യുതി-കുടിവെളള മേഖലയില്‍ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുക എന്നിവയാണ് ഘടകങ്ങള്‍. http://smartcities.gov.in/content/ & https://smartnet.niua.org/smart-cities-network
സ്മാര്‍ട്ട് സിറ്റികളിലെ നൈപുണ്യവത്കരണത്തിനായുളള ഭാരതത്തിലെ ആദ്യ പ്രധാനമന്ത്രി കൗശല്‍ കേന്ദ്രം ഡല്‍ഹിയില്‍. 57 ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്റ് കണ്ട്രോള് സെന്ററുകള്‍ പ്രവര്‍ത്തനക്ഷമമാക്കി. 15 നഗരങ്ങളില്‍ നിര്‍മ്മാണം ആരംഭിച്ചു. 37 നഗരങ്ങള്‍ ടെന്‍ഡര്‍ ചെയ്തു. 10,116 കോടി രൂപയുടെ 534 പദ്ധതികള്‍ പൂര്‍ത്തിയായി.
ഹൃദയ് –[HRIDAY- Heritage City Development and Augmentation Yojana-]- പൈതൃക നഗരങ്ങളുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുളള പദ്ധതി. 21.02.2015 ല്‍ ആരംഭിച്ച ഈ പദ്ധതിക്ക് 500 കോടി രൂപയാണ് ചെലവ്. 2018 നവംബറില്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നു. അജ്മീര്‍, അമരാവതി, അമൃത് സര്, ബദാമി, ദ്വാരക, ഗയ, കാഞ്ചീപുരം, മധുര, പുരി, വാരണാസി, വേളാങ്കണ്ണി, വാറംഗല്‍ തുടങ്ങിയ 12 നഗരങ്ങളാണ് ഈ പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയത്. https://www.hridayindia.in/
4,13,12,98,010.51 രൂപയുടെ (413.13 കോടി) 70 പ്രോജക്ടുകള്‍ അംഗീകരിച്ചു.
പദ്ധതിയുടെ 71.06 % പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: