Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുതിര്‍ന്ന നേതാക്കള്‍ മാറുന്നു; പുതിയ മാതൃകയായി ബിജെപി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 6, 2019, 03:58 am IST
in Kerala

ന്യൂദല്‍ഹി: പ്രായമേറെ പിന്നിട്ടിട്ടും അധികാരത്തിനായി കടിപിടി കൂടുന്നവര്‍ക്കിടയില്‍ മാതൃക സൃഷ്ടിക്കുകയാണ് ബിജെപി. ബിജെപിയുടെ സമുന്നത നേതാക്കളിലെ 75 വയസ്സ് പിന്നിട്ടവര്‍ സ്വയം മാറിനിന്നപ്പോള്‍ എഴുപത്തഞ്ച് വയസ്സിന് മുകളിലുള്ള ആരും തന്നെ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നില്ല. ഈ പ്രായപരിധി പിന്നിട്ട ആരും തന്നെ മത്സരരംഗത്തില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും അറിയിച്ചു. ഇത് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമാണെന്നും ദേശീയ അധ്യക്ഷന്‍ പറഞ്ഞു. 

2014-ല്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ രാഷ്‌ട്രീയ നേതൃത്വത്തിന് മുന്നില്‍ വെച്ച വിരമിക്കല്‍ പ്രായപരിധിയായിരുന്നു 75 വയസ്. മറ്റു പാര്‍ട്ടികള്‍ ആരും തന്നെ ഇത് പിന്തുടര്‍ന്നില്ലെങ്കിലും ബിജെപി ഇക്കാര്യത്തില്‍ കണിശത  പുലര്‍ത്തി. 2016-ല്‍ 75 വയസ്സായതോടെ ന്യൂനപക്ഷ കാര്യമന്ത്രി നജ്മ ഹെപ്തുള്ളയെ സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് ബിജെപി മാറ്റിനിര്‍ത്തിയിരുന്നു. 2017-ല്‍ കേന്ദ്രതൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയയും സമാനമായ രീതിയില്‍ ഒഴിവായി. 

ബിജെപിയുടെ സമുന്നതരായ ദേശീയ നേതാക്കള്‍ എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, കല്‍രാജ് മിശ്ര, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, ഉമാഭാരതി എന്നിവര്‍ ഇത്തവണ മത്സര രംഗത്തുണ്ടാവില്ല. അദ്വാനിക്ക് 91 വയസ്സും മുരളീ മനോഹര്‍ ജോഷിക്ക് 85 വയസ്സും കല്‍രാജ് മിശ്രയ്‌ക്ക് 77 വയസ്സുമായി. കഴിഞ്ഞ മുപ്പതു വര്‍ഷമായി ഇന്‍ഡോറിനെ പ്രതിനിധാനം ചെയ്യുന്ന ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് 75 വയസ്സ് പൂര്‍ത്തിയായതോടെയാണ് ഇത്തവണ മത്സര രംഗത്തുണ്ടാവില്ലെന്ന് അവര്‍ അറിയിച്ചത്.

എണ്‍പത്താറുകാരനായ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും 79കാരനായ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങും 72കാരിയായ സോണിയാഗാന്ധിയുമൊക്കെ ഇപ്പോഴും സജീവ രാഷ്‌ട്രീയത്തിലും തെരഞ്ഞെടുപ്പ് രംഗത്തും തുടരുമ്പോഴാണ് ബിജെപി അവരുടെ നേതൃത്വത്തിലെ എഴുപത്തഞ്ചു പിന്നിട്ട മഹാരഥന്മാരെ മാറ്റാനുള്ള തീരുമാനമെടുത്തതെന്നതും ശ്രദ്ധേയം. നേതൃത്വം യുവത്വത്തിന് വഴിമാറുന്നതിന് സൂചനയായി ബംഗളൂരു സൗത്തില്‍ 28കാരനായ തേജസ്വി സൂര്യ അടക്കമുള്ള പുതുതലമുറ നേതൃത്വത്തെ ബിജെപി സൃഷ്ടിക്കുകയാണ്. എന്നാല്‍ എന്തിലും വിവാദം കണ്ടെത്തുന്ന ഒരു വിഭാഗം മാധ്യമങ്ങള്‍ ബിജെപിയുടെ ഈ തലമുറ മാറ്റത്തെ സ്വാഗതം ചെയ്യാതെ വ്യാജ വാര്‍ത്തകള്‍ മാത്രമാണ് സൃഷ്ടിക്കുന്നത്. യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന നേതാക്കള്‍ക്കും പ്രാധാന്യം നല്‍കി പ്രഖ്യാപിച്ച ബിജെപിയുടെ സ്ഥാനാര്‍ഥികള്‍ മുന്നേറുമ്പോള്‍ വിവാദങ്ങളെല്ലാം അപ്രസക്തമാകുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രണയബന്ധത്തില്‍ നിന്നും പിന്‍വാങ്ങി: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

India

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

Kerala

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍

Kerala

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

India

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

പുതിയ വാര്‍ത്തകള്‍

പിന്തുണയ്‌ക്കാത്തവരുടെ തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥി

പത്തനംതിട്ടയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി

മമത കാവലുണ്ടാകുമെന്ന് കരുതി : ദരിദ്രർക്കുള്ള ഫണ്ടിൽ കയ്യിട്ടുവാരിയ ടിഎംസി നേതാവിനെ പിടിച്ചു കെട്ടി നാട്ടുകാർ : തലമൊട്ടയടിച്ച് , ചെരിപ്പുമാല അണിയിച്ചു

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

സിഎഎയുടെ പേരിൽ കലാപം നടത്തിയവർക്ക് വമ്പൻ പണി ; പൊതുസ്വത്ത് നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ബംഗാൾ സർക്കാർ : റെയിൽവേയ്‌ക്ക് മാത്രം 93 കോടി

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

ശിവനേരിയിലെ സിംഹഗർജ്ജനത്തിന് ജൂതരാജ്യത്തിന്റെ ആദരം ; ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇസ്രായേൽ : നന്ദി അറിയിച്ച് ഫഡ്നാവിസ്

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.