Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലീഗ് യോഗിയെ രാഷ്‌ട്രീയം പഠിപ്പിക്കേണ്ട

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Apr 6, 2019, 03:30 am IST
in Kerala

തിരുവനന്തപുരം: ”ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രാഷ്‌ട്രീയവും ലീഗിന്റെ ചരിത്രവും അറിയില്ലെ”ന്ന് പി.കെ. കുഞ്ഞാലിക്കുട്ടി.

”യോഗിക്ക് ഭൂമിശാസ്ത്രവുമറിയില്ല ലീഗിനെക്കുറിച്ചും അറിയില്ല”- കോണ്‍ഗ്രസ്. കോണ്‍ഗ്രസ്സിന് മുസ്ലീംലീഗ് വൈറസ് ബാധിച്ചുവെന്ന യോഗിയുടെ വിമര്‍ശനത്തെ പിടിച്ചാണ് ഇരുപാര്‍ട്ടികളുടെയും ഉറഞ്ഞുതുള്ളല്‍. ലീഗിന്റെ പരസ്യമായ ചരിത്രങ്ങള്‍ മറ്റെല്ലാര്‍ക്കും അറിയുന്നതുപോലെ യോഗിക്കും അറിയാം. നാട്ടുകാരറിയാത്ത ചരിത്രം കോണ്‍ഗ്രസ്സും ലീഗും ഒളിച്ചുവച്ചിട്ടുണ്ടെങ്കില്‍ അതവര്‍ വെളിപ്പെടുത്തുകയാണ് വേണ്ടത്. 

ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞവരാണ് ലീഗുകാര്‍. പ്രത്യേകം പ്രത്യേകം രാജ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തിയതും ലീഗാണ്. അതിനുവഴങ്ങിയത് കോണ്‍ഗ്രസ്സാണ്. ”എന്നെ വെട്ടിമുറിച്ചതിനുശേഷമേ രാജ്യം വെട്ടിമുറിക്കാന്‍ സമ്മതിക്കൂ” എന്ന ഗാന്ധിജിയുടെ പ്രതിജ്ഞ അഴുക്കുചാലില്‍ത്തള്ളി ചോരപ്പുഴ സൃഷ്ടിച്ചാണല്ലോ ഭാരതവിഭജനം നടന്നത്.

മതം ആദ്യം അതിനുശേഷം രാഷ്‌ട്രീയം എന്ന് ഇന്നും ഇന്നലെയും പറഞ്ഞ ലീഗ് നാളെ മറിച്ച് പറയുമെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ടോ? പാര്‍ട്ടിയുടെ പേരില്‍ത്തന്നെ മതം ചേര്‍ത്തുവച്ച കക്ഷി വര്‍ഗീയമില്ലെന്ന് രാഹുലിന്റെ കോണ്‍ഗ്രസ്സിനേ പറയാന്‍ കഴിയൂ. നെഹ്‌റു ലീഗിനെ ചത്തകുതിരയെന്നാണ് ആക്ഷേപിച്ചിരുന്നത്. ചത്തകുതിരയെ ആദ്യം വാരിപ്പുണര്‍ന്നത് കേരളത്തിലെ കോണ്‍ഗ്രസ്സാണ്. അതും നെഹ്‌റു ജീവിച്ചിരിക്കെ. എന്നിട്ടും ലീഗുകാരനെ സ്പീക്കറാക്കേണ്ട സാഹചര്യം വന്നപ്പോള്‍ ലീഗില്‍നിന്നും രാജിവയ്‌പിച്ചു. ലീഗുകാര്‍ ആചാരമായി കാണുന്ന തൂവല്‍തൊപ്പി മുഹമ്മദ് കോയയില്‍നിന്നും ഊരിവാങ്ങിച്ചു. 

ദല്‍ഹിയില്‍ ലീഗിന്റെ പ്രവര്‍ത്തക സമിതി ചേരാനുള്ള തീരുമാനം അവസാനനിമിഷം ഉപേക്ഷിക്കേണ്ടിവന്നത് ഇന്ദിരാഗാന്ധി വിസമ്മതം പ്രകടിപ്പിച്ചപ്പോഴായിരുന്നു. ഈ ചരിത്രം കോണ്‍ഗ്രസ്സിന്റ സുര്‍ജേവാലയ്‌ക്ക് അറിയാമോ?

അധികാരത്തിനുവേണ്ടി കോണ്‍ഗ്രസ് നേതൃത്വം എന്തും ചെയ്യും. അത് ആന്റണിയായാല്‍പോലും. മുഖ്യമന്ത്രിയാകാന്‍ ലീഗിന്റെ തിരൂരങ്ങാടി സീറ്റില്‍ മത്സരിച്ച് ജയിച്ച ആളാണ് ആദര്‍ശവാന്‍. അതിന് ലീഗിന് വലിയ വിലതന്നെ നല്‍കേണ്ടിവന്നു. മാറാട് ശക്തമായ നടപടി സ്വീകരിക്കാന്‍ മടിച്ചുനിന്നത് ലീഗ് കണ്ണുരുട്ടിയതുകൊണ്ടാണെന്ന് ആര്‍ക്കാണറിയാത്തത്. രാഹുലിന് വയനാട് ഉപദേശിച്ചതും ആന്റണിയായിരിക്കുമല്ലൊ. ചത്തകുതിര നാറും, പേറിയവരും നാറും. സ്വാതന്ത്ര്യസമരത്തില്‍ ജനങ്ങളെ ആവേശം കൊള്ളിച്ച പഞ്ചാക്ഷര മന്ത്രമുണ്ട്. ‘വന്ദേമാതരം’. അത് ദേശീയഗാനമാക്കുന്നതിനെ എതിര്‍ത്തവരാണ് ലീഗ്. നിലവിളക്ക് കൊളുത്തുന്നത് മതനിന്ദയെന്ന് കരുതി മാറിനില്‍ക്കുന്ന ലീഗ് മതേതരമെന്ന് വിശേഷിപ്പിക്കുന്ന കോണ്‍ഗ്രസ്സിനെ വൈറസ് നന്നായി ബാധിച്ചിരിക്കുന്നു. 

ലീഗിന്റെ കോട്ടയെന്ന് കരുതുന്ന വയനാട്ടില്‍നിന്നെങ്ങാനും രാഹുല്‍ ജയിച്ച് അധികാരത്തില്‍ വന്നാല്‍ വീണ്ടുമൊരു വിഭജനം ഇന്ത്യ കാണേണ്ടിവരും. പാക്കിസ്ഥാന്‍ വാദം ഉയര്‍ന്നപ്പോള്‍ത്തന്നെ പൊങ്ങിവന്നതാണ് മാപ്പിളസ്ഥാന്‍ വാദം. മുസ്ലിം ഭൂരിപക്ഷമുള്ള മലബാറിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാനം വേണമെന്ന വാദം അടുത്തിടെയും ഉയര്‍ന്നത് വിസ്മരിക്കാനാവില്ല. മാപ്പിളസ്ഥാന്‍ വാദം ന്യായമെന്ന് പറഞ്ഞവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അംഗബലം പറഞ്ഞ് അവകാശങ്ങള്‍ പിടിച്ചുവാങ്ങുന്ന ലീഗ് പഴയവാദം ഉന്നയിച്ചാല്‍ കോണ്‍ഗ്രസ് വഴങ്ങും. പ്രണയപരവശരായി നില്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാരും അതിനെ അംഗീകരിക്കും. അതുതന്നെയാണ് യോഗി ആദിത്യനാഥ് പ്രകടിപ്പിച്ച വൈറസ് ആശങ്ക. ലീഗിന്റെ ചരിത്രം മാത്രമല്ല, ചാരിത്ര്യവും യോഗിക്കറിയാം. യോഗിയെ രാഷ്‌ട്രീയം പഠിപ്പിക്കാന്‍ ഇന്നത്തെ കോണ്‍ഗ്രസും മുസ്ലിംലീഗും മെനക്കെടേണ്ടതില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

പുതിയ വാര്‍ത്തകള്‍

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.