ന്യൂദല്‍ഹി: സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥിയായ കനിഷ്ക് കടാരിയയ്ക്കാണ് അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക്. ബോംബെ ഐഐടി ബിരുദധാരിയാണ്. അക്ഷത് ജയിന് രണ്ടാം റാങ്കും ജുനൈദ് അഹമ്മദ് മൂന്നാം റാങ്കും കരസ്ഥമാക്കി.
മലയാളി പെണ്‍കുട്ടി ആര്. ശ്രീലക്ഷ്മിക്ക് 29-ാം റാങ്ക് ലഭിച്ചു. അര്ജുന് മോഹന്‍ (66-ാം റാങ്ക്), എസ്. ആകാശ് (78-ാം റാങ്ക്) എന്നീ മലയാളികളും ആദ്യ നൂറില്‍ ഇടംപിടിച്ചു. വയനാട് സ്വദേശി ശ്രീധന്യ സുരേഷ് 410-ാം റാങ്ക് നേടി കേരളത്തിന് അഭിമാനമായി. കുറിച്യ വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വ്വീസ് വിജയം നേടുന്ന ആദ്യത്തെയാളാണ് ശ്രീധന്യ.
ഐഎഎസിന് 180 പേരും ഐഎഫ്എസിന് 30 പേരും ഐപിഎസിന് 150 പേരും അര്‍ഹതനേടി. എ ഗ്രൂപ്പിലെ കേന്ദ്രസര്‍വീസിലേക്ക് 384 പേരും ബി ഗ്രൂപ്പിലേക്ക് 68 പേരും യോഗ്യരായി. ആകെ 759 പേരാണ് ഇത്തവണ സിവില്‍ സര്‍വീസിലേക്ക് എത്തിയത്. ഇതില്‍ 577 പേര് പുരുഷന്മാരും 182 പേര് സ്ത്രീകളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: