സുകന്യ സമൃദ്ധി യോജന – പെണ്‍കുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി. സുകന്യ സമൃദ്ധി യോജന പോസ്റ്റോഫീസുകളില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കാളികളായ നിക്ഷേപ പദ്ധതിയായി. ബാങ്കുകളിലും നിക്ഷേപം തുടങ്ങാം. ഒരു സാമ്പത്തിക വര്‍ഷം നിക്ഷേപിക്കേണ്ട കുറഞ്ഞ തുക 1000 രൂപയും കൂടിയ തുക 1,50,000 രൂപയുമാണ്. 10 വയസ്സുവരെയുളള പെണ്‍കുട്ടികള്‍ക്ക് അംഗമാകാം.
1.52 കോടിയിലധികം അക്കൗണ്ടുകള്‍ ആരംഭിച്ചു.
25,979.62 കോടി രൂപയുടെ നിക്ഷേപം (ഡിസംബര്‍ 2018)
ബേട്ടി ബചാവോ ബേട്ടി പഠാവോ – പെണ്കുട്ടികള്ക്കെതിരായി ലിംഗവിവേചനവും ലിംഗ അസമത്വവും അവസാനിപ്പിക്കുക, സുരക്ഷിതത്വവും വിദ്യാഭ്യാസവും ഉറപ്പാക്കുക എന്നിവ ലക്ഷ്യം. 2015 ജനുവരി 22 ന് ഹരിയാനയിലെ പാനിപ്പത്തില്‍ ഉദ്ഘാടനം ചെയ്തു.
161 ജില്ലകളില്‍ വിജയകരമായി നടപ്പിലാക്കി.
വിദ്യാഭ്യാസത്തിനായി മള്‍ട്ടിപ്പിള്‍ സ്കോളര്‍ഷിപ്പ് നടപ്പാക്കി. സെക്കണ്ടറി സ്കൂളിലേയ്ക്ക് പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു.
2018 മാര്‍ച്ച് 8 മുതല്‍ 640 ജില്ലകളിലേയ്ക്ക് വ്യാപിപ്പിച്ചു. 104 ജില്ലകളില്‍ ലിംഗാനുപാതം മെച്ചപ്പെട്ടു
പ്രസവത്തിനായി ആശുപത്രിയില്‍ പോകുന്ന വനിതകളുടെ എണ്ണം 146 ജില്ലകളില്‍ മെച്ചപ്പെട്ടു.
സഖി വണ്‍സ്റ്റോപ്പ് സെന്റര്‍ – വനിതാ സംരക്ഷണ-സുരക്ഷിതത്വ പദ്ധതിയുടെ ഭാഗമായി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വനിതകളുടെ സഹായത്തിനായി ആരംഭിക്കുന്ന കേന്ദ്രങ്ങള്‍. 01.04.2015 ന് നിലവില്‍ വന്നു. ആക്രമണങ്ങള്‍ക്കിരയാകുന്നവര്‍ക്ക് ചികിത്സ, പോലീസ് സേവനം, നിയമസഹായം, കൗണ്‍സിലിംഗ്, താല്‍ക്കാലിക അഭയം എന്നീ സേവനങ്ങള്‍ ഈ സെന്റര്‍ വഴി ലഭിക്കും.
16.07.2015ല്‍ ഛത്തീസ്ഗഡിലെ റായ്പൂര്‍-ല്‍ ആദ്യ സെന്റര്‍ സ്ഥാപിച്ചു.
234 സെന്ററുകള്‍ ആരംഭിച്ചു.
654 എണ്ണം സ്ഥാപിക്കാന്‍ അനുമതി.
1,90,572 വനിതകള്‍ക്ക് സഹായം ലഭിച്ചു
പ്രധാനമന്ത്രി മഹിളാ ശക്തികേന്ദ്ര- സ്ത്രീകളുടെ ഉന്നമനത്തിനും സ്ത്രീശാക്തീകരണത്തിനുമായി പുതിയ പദ്ധതി. ആദ്യഘട്ടത്തില്‍ 640 ജില്ലകള്‍.
NARI – (National Repository of Information for Women) – www.nari.nic.in – സുരക്ഷ, ദത്തെടുക്കല്‍, ആരോഗ്യം, പോഷഹാരം, നേരിട്ടുളള ആനുകൂല്യങ്ങള്‍, സ്ത്രീകള്‍ക്കായുളള മറ്റു പദ്ധതികള്‍ എന്നിവയെക്കുറിച്ചുളള വിവരങ്ങള്‍ നല്കുന്ന പോര്‍ട്ടല്‍.
POSCO e- Box – കുട്ടികള്‍ക്കെതിരായ ലൈഗിംക അതിക്രമങ്ങളെക്കുറിച്ചുളള പരാതി രജിസ്റ്റര്‍ ചെയ്യുന്നതിനുളള പോര്‍ട്ടല്‍. 2016 ആഗസ്റ്റില്‍ നിലവില്‍ വന്നു. www.ncpcr.gov.in
വനിതകള്‍ക്ക് രാജ്യ മഹിളാ സമ്മാന്‍, ജില്ലാ മഹിളാ സമ്മാന്‍ എന്നിവ ഏര്‍പ്പെടുത്തി.
ഷീ-ബോക്സ്- (SHe BOX) ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുളള ലൈഗിംക അതിക്രമണങ്ങള്‍ക്കെതിരെ ഓണ്‍ലൈനായി പരാതി നല്കുവാനുളള സംവിധാനം. 24.07.2017 ന് ആരംഭിച്ചു. http://www.shebox.nic.in/
MAHILA e-HAAT – (മഹിള ഇ-ഹാത്)- വനിത സംരംഭകര്‍ക്കും സ്വയം സഹായസംഘങ്ങള്‍ക്കും എന്‍.ജി.ഒ. കള്‍ക്കുമായി ആരംഭിച്ച ഓണ്‍ലൈന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോം. 2016 മാര്‍ച്ച് 7 ന് നിലവില്‍ വന്നു. http://mahilaehaat-rmk.gov.in/en/
222-ഓളം ഉല്പന്നങ്ങള്/സേവനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.
26,800 സ്വയം സഹായ സംഘങ്ങളും 3.55 ലക്ഷം ഗുണഭോക്താക്കളും
നേരിട്ടോ പരോക്ഷമായോ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
KHOYA-PAYA Portal – കാണാതാകുന്ന കുട്ടികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുളള പോര്‍ട്ടല്‍. 2015 ജൂണില്‍ നിലവില്‍വന്നു. 10089 കുട്ടികളെ കണ്ടെത്തി. http://khoyapaya.gov.in/mpp/home
2015 ജനുവരി 24 ദേശീയ ബാലികാദിനമായി ആചരിച്ചു. ശാക്തീകൃത ബാലികമാര്‍ ശാക്തീകൃത ഭാരതം എന്നതായിരുന്നു മുദ്രാവാക്യം.
സ്ത്രീകളില്‍ സാമ്പത്തിക-സാമൂഹിക ശാക്തീകരണം ലക്ഷ്യമിട്ട് സ്വയം പ്രതിരോധ വൈദഗ്ധ്യത്തോടൊപ്പം വാണിജ്യവാഹനങ്ങള്‍ ഓടിക്കുന്നതിനുളള പരിശീലനത്തിന് തുടക്കം.
വനിതകളുടെ സഹായത്തിനായി രാജ്യമൊട്ടാകെ ഏകീകൃത നമ്പര്‍-181 നിലവില്‍ വന്നു.
കേന്ദ്ര പോലീസ് സേനകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തി.
സ്ത്രീകള്‍ക്കെതിരായ അതിക്രമണങ്ങള്‍ തടയുന്നതിനായി മഹിള പോലീസ് വോളന്റീയേഴ്സ് രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. ഹരിയാന, ആന്ധ്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിലവില്‍ വന്നു.
മരണസര്‍ട്ടിഫിക്കറ്റില്‍ വിധവയുടെ പേര് നിര്‍ബന്ധമായും ഉള്കൊളളിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി.
വിധവകള്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ആദ്യത്തേത് ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ 57 കോടി രൂപ ചെലവിട്ട് 1.424 ഹെക്ടറില്‍ നിര്‍മ്മിക്കുന്നു.
പ്രസവാവധി 26 ആഴ്ചയാക്കി. കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിനും 12 ആഴ്ചത്തെ അവധി, അമ്പതോ അതിലധികമോ സ്ത്രീ ജീവനക്കാരുളള തൊഴിലിടങ്ങളില്‍ ക്രഷ് സൗകര്യം നല്കാന് നിര്‍ദ്ദേശം.
വനിതാ ജൈവകര്‍ഷകര്‍ക്കും വനിതാ സംരംഭകര്‍ക്കുമായി എക്സിബിഷന്/ഫെസ്റ്റിവല്‍.
മുത്തലാഖ് ബില്‍ ലോകസഭയില്‍ പാസാക്കി.
45 വയസ്സിനു മുകളില്‍ പ്രായമുളള സ്ത്രീകള്‍ക്ക് ആണ്‍തുണയില്ലാതെ ഹജ്ജിന് പോകാന്‍ അനുമതി നല്കി.
ദീന് ദയാല്‍ അന്ത്യോദയ യോജന വഴി സ്ത്രീ സ്വയം സഹായസംഘങ്ങള്‍ക്ക് 16,000 കോടിയിലധികം രൂപ ലഭ്യമാക്കി.
പ്രധാനമന്ത്രി മാതൃ വന്ദന യോജന, പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാന്, പ്രധാനമന്ത്രി ഉജ്വല യോജന എന്നീ പദ്ധതികള്‍ നടപ്പിലാക്കി.
12 വയസ്സില്‍ താഴെയുളള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ. 16 വയസ്സില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിച്ചാലുളള ശിക്ഷ 10 വര്‍ഷത്തില്‍ നിന്നും 20 വര്‍ഷമായി ഉയര്‍ത്തി. സ്ത്രീകളെ ലൈഗിംക പീഡനത്തിരയാക്കുന്നവര്‍ക്ക് ശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: