പാലക്കാട്: കേരളത്തിൽ രാഹുൽ ഗാന്ധി രാഷ്‌ട്രിയ അഭയാർത്ഥിയായാണ് എത്തിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. സിപിഎമ്മിനെതിരെ മിണ്ടില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന രാഷ്‌ട്രീയ സദാചാരത്തിന് നിരക്കാത്തതെന്നും ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി.
രാഷ്‌ട്രീയ അഭയാര്‍ഥിയായ രാഹുലിന്റെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാനാണ്. ചത്ത കുതിരയെന്ന് മുസ്‍ലിം ലീഗിനെ വിശേഷിപ്പിച്ച കോണ്‍ഗ്രസിന്റെ നേതാവ്, അവരുടെ കൈ പിടിച്ചാണ് വയനാട്ടില്‍ മല്‍സരിക്കുന്നതെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: