കല്‍പ്പറ്റ: വയനാട് ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി വരണാധികാരിയായ വയനാട് ജില്ലാ കളക്ടര്‍ എ.ആര് അജയകുമാറിന് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടെ കല്‍പ്പറ്റ അയ്യപ്പ ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തിയ ശേഷമായിരുന്നു പത്രികാ സമര്‍പ്പണം.
ബിജെപി സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള, ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍, ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് എന്‍.കെ ഷാജി, അഡ്വ. സി.ഡി. അനില്‍ എന്നിവര്‍ ചേര്‍ന്നാണ് പത്രിക സമര്‍പ്പിച്ചത്. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി രാജേഷ് നെടുമങ്ങാട്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സുഭാഷ് വാസു, അഡ്വ. സിനില്‍ മുണ്ടപ്പള്ളി തുടങ്ങിയവരും എത്തി.
മത്സരം രാഹുലും ഞാനും തമ്മില്‍; തുഷാര്‍
മത്സരം താനും രാഹുലും തമ്മിലെന്ന് തുഷാര്‍ വെള്ളാപ്പള്ളി നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് ശേഷം കല്‍പ്പറ്റയില്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിന്റെ മണ്ഡലമായ അമേഠിയില്‍ നിന്ന് ഒളിച്ചോടിയാണ് വയനാട്ടില്‍ എത്തിയതെന്ന് ഇവിടുത്തുകാര്‍ക്ക് അറിയാം.
അമേഠിയില്‍ ഒന്നും ചെയ്യാത്ത രാഹുല്‍ ഇവിടെ എന്തെങ്കിലും ചെയ്യുമെന്ന് പറയുന്നത് മണ്ടത്തരമാണ്. എല്‍ഡിഎഫ് ദുര്‍ബലനായ സ്ഥാനാര്‍ഥിയെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്.തന്നെ ജനങ്ങള്‍ തെരഞ്ഞെടുക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അമ്മ പ്രീതി നടേശനും ഭാര്യ ആശയും മകന് ദേവ്തുഷാറും അദ്ദേഹത്തോടൊപ്പം ക്ഷേത്ര ദര്‍ശനത്തിനും പത്രികാ സമര്‍പ്പണത്തിനും അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: