തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെക്കുറിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന് നടത്തിയ വിവാദ പരാമര്‍ശത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് രൂക്ഷമായി വിമര്‍ശിച്ചു.
പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന് ജാഗ്രത പാലിക്കേണ്ടിയിരുന്നു. തെരഞ്ഞെടുപ്പു സമയങ്ങളില്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രവൃത്തികളിലും സംഭാഷണങ്ങളിലും ജാഗ്രതയുണ്ടാകണമെന്നും സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്കി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മത്സരിക്കുന്ന വയനാട്ടില്‍ ഏതുതരത്തിലുള്ള പ്രചാരണ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന കാര്യത്തില്‍ പ്രത്യേക തീരുമാനമൊന്നും സെക്രട്ടേറിയറ്റില്‍ ഉണ്ടായില്ലെങ്കിലും സീതാറാം യെച്ചൂരിയെ പ്രചാരണത്തിന് കൊണ്ടുവരാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: