തിരുവനന്തപുരം: ശ്രീ വിദ്യാധിരാജാ സഭയുടെ ആസ്ഥാനവും ശ്രീ വിദ്യാധിരാജാ സ്വാമികളുടെ പ്രതിഷ്ഠ കൊണ്ട് ധന്യവുമായ തീര്‍ത്ഥപാദ മണ്ഡപം ഏറ്റെടുക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ പട്ടയം നല്കിയ സ്ഥലത്ത് ചട്ടമ്പി സ്വാമിയുടെ സ്മാരകമായി നിര്‍മ്മിച്ചതാണ് തീര്‍ത്ഥപാദ മണ്ഡപം. നിരവധി അധ്യാത്മിക സാംസ്കാരിക സമ്മേളനങ്ങളുടെ അരങ്ങ് കൂടിയാണിവിടം.. നല്കിയ പട്ടയം റദ്ദാക്കി ഭൂമി പിടിച്ചെടുക്കാനുള്ള നീക്കത്തിനു പിന്നില്‍ ദുരുദ്ദേശമാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട നിലപാടെടുത്ത എന്‍ എസ് എസ് തുടങ്ങിയ സംഘടനകളോടുള്ള വെല്ലുവിളികൂടിയാണിത്.
എന്‍ എസ് എസ് സ്ഥാപകന്‍ മന്നത്തു പത്മനാഭന്റെ പേരിലുള്ള മന്നം നാഷണല്‍ ക്ലബ്ബില്‍ പോലീസ് റെയ്ഡ് നടത്തിയതും കൂട്ടിവായിക്കണം. ഇത്തരം വിലകുറഞ്ഞ പ്രതികാര നടപടികളുമായി മുന്നോട്ടുപോകുന്നത് ജനാധിപത്യ സര്‍ക്കാറിന് യോജിച്ചതല്ല. രാജഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: