ആലത്തൂര്‍: ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനെതിരായ പരാതിയില്‍ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ മൊഴി എടുത്തു. തിരൂര്‍ ഡിവൈഎസ്പിയാണ് മൊഴി രേഖപ്പെടുത്തിയത്.
പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് രമ്യ പറഞ്ഞു. വിജയരാഘവനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
വിജയരാഘവന് നടത്തിയ മോശം പരാമര്‍ശത്തിനെതിരെയാണ് രമ്യ പരാതി നല്‍കിയത്.നേരത്തെ, ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വിജയരാഘവന് തള്ളിയിരുന്നു. താന്‍ ആരെയും വേദനിപ്പിക്കാന്‍ പറഞ്ഞതല്ലെന്നും കോണ്‍ഗ്രസിനെയും മുസ്ലീം ലീഗിനെയും ഉദ്ദേശിച്ച് പറഞ്ഞ വാക്കുകളാണെന്നുമായിരുന്നു വിജയരാഘവന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: