കാക്കനാട്: ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എ. എന്‍ രാധാകൃഷ്ണന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള പണം കെട്ടിവെയ്ക്കാന്‍ നല്‍കിയത് മണ്ഡലത്തിലെ ആത്മീയ വ്യക്തിത്വള്‍. മലങ്കര ഓര്‍ത്തഡോക്സ് സഭ അങ്കമാലി ഭദ്രാസ അധിപന് യൂഹാനോന്‍ മാര്‍ പോളികാര്പസ്, ശബരിമല മുന്‍ മേല്‍ശാന്തി പി.വി. നാരായണന് നമ്പൂതിരി, ഡോ. ഷെയ്ഖ് യൂസഫ് സുല്‍ത്താന്റെ മകന് നിസാമുദ്ദീന്‍ എന്നിവരാണ് തെരഞ്ഞെടുപ്പില്‍ കെട്ടി വെയ്ക്കാനുള്ള പണം നല്‍കിയത്.
ആത്മീയാചാര്യന്മാരുടെ വീട്ടിലെത്തി ആശിര്‍വ്വാദം വാങ്ങിയ ശേഷമാണ് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് വരണാധികാരിയ്ക്ക് മുന്നിലെത്തി പത്രിക സമര്‍പ്പിച്ചത്.
തെരഞ്ഞെടുപ്പ് വരണാധികാരിയായ എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ മുമ്പാകെയാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഒ.രാജഗോപാല്‍ എംഎല്‍എ, ബിജെപി ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ അഡ്വ. കെ.ആര്. രാജഗോപാല്‍, ബിജെപി മേഖല ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, ബിജെപി ജില്ലാപ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനു ശേഷമായിരുന്നു പത്രിക സമര്‍പ്പണത്തിന് എത്തിയത്.
അഡ്വ. കെ.ആര്. രാജഗോപാലാണ് പേര് നിര്‍ദ്ദേശിച്ചത്. ഒരു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. മറ്റ് സെറ്റ് പത്രികകള്‍ അടുത്ത ദിവസങ്ങളില്‍ സമര്‍പ്പിക്കും.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജന്, ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, ജില്ലാ സെക്രട്ടറി എം.എന്‍. മധു അടക്കം നിരവധി എന്‍ഡിഎ പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. ചാലക്കുടി മണ്ഡലത്തില്‍ നൂറു ശതമാനം വിജയ പ്രതീക്ഷയുണ്ടെന്ന് പത്രിക സമര്‍പ്പണത്തിനു ശേഷം എ.എന്‍. രാധാകൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു.
തല മുതിര്‍ന്ന നേതാവ് ഒ. രാജഗോപാലിന്റെ സാന്നിധ്യത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സമാധാനം തകര്‍ക്കുന്ന തരത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ശബരിമല പൂങ്കാവനത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതും. ഒ. രാജഗോപാലും അയ്യപ്പന് പിള്ളയുമടക്കം വയോധികരായ പൊതുപ്രവര്‍ത്തര്‍ നടത്തിയ സഹന സമരത്തിനെതിരെ കേസെടുത്തതും ഇതിന് ഉദാഹരണമാണ്. ഇക്കാര്യങ്ങളെല്ലാം കൃത്യമായി മനസ്സിലാക്കിയിട്ടുള്ളവരാണ് ചാലക്കുടിയിലെ വോട്ടര്‍മാരെന്നും എ.എന്‍ രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: