വയനാട് : മണ്ഡലത്തിലെ മുസ്ലിം വോട്ടുകള്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. വായനാട് രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരേന്ത്യയില്‍ പിടിച്ചു നില്ക്കാന് പറ്റാത്ത സാഹചര്യത്തിലാണ് രാഹുല്‍ ദക്ഷിണേന്ത്യയിലേക്ക് വരുന്നത്. വര്‍ഷങ്ങളായി അമേത്തിയില്‍ നിന്നുള്ള ജനപ്രതിനിധി ആയിട്ടും മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അത്തരത്തില്‍ ഒരാള്‍ ഇവിടെ എന്ത് വികസനംമാണ് ഉണ്ടാക്കാന്‍ പോെകുന്നത്.
മുസ്ലിം വിഭാഗത്തിന്റെ വോട്ട് ലക്ഷ്യമിട്ടാണ് രാഹുല്‍ കേരളത്തില്‍ മത്സരിക്കാന്‍ എത്തുന്നത്. അത് വിജയിക്കില്ല. മണ്ഡലത്തില്‍ രാഹുലിനെ സഹായിക്കുന്ന നിലപാടാണ് എല്‍ഡിഎഫ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് ഇവിടെ പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വര്‍ഗ്ഗീയത വിലപ്പോവില്ലെന്നും തുഷാര്‍ അറിയിച്ചു.
അതിനിടെ ശബരിമല സമരത്തെ പിണറായി മുന്നില്‍ നിന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്നില്‍ നിന്നും കുത്തുകയാണ് ഉണ്ടായത്. സത്യം ജനങ്ങളില്‍ നിന്നും മറച്ചുവെയ്ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി. എസ് ശ്രീധരന് പിള്ള അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: