കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ നടന് ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ലെന്ന് ഹൈക്കോടതി. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ തീരുമാനമാകുന്നതുവരെ കുറ്റം ചുമത്തില്ലെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. കേസ് പരിഗണിക്കുന്നത് മെയ് ആദ്യവാരത്തിലേക്ക് മാറ്റി.
കേസില്‍ തെളിവായി ഹാജരാക്കിയിട്ടുള്ള മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദീലിപ് സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാലാണ് കുറ്റം ചുമത്തില്ലെന്ന് ഹൈക്കോടതി അറിയിച്ചത്. കേസില്‍ തന്നെ മനപ്പൂര്‍വ്വം വലിച്ചിഴയ്ക്കുകയാണെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ദിലീപ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: