Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാവപ്പെട്ട വിധവകളോട് സംസ്ഥാന സര്‍ക്കാരിന്റെ കൊടുംദ്രോഹം

കെ.കെ. പത്മനാഭന്‍byകെ.കെ. പത്മനാഭന്‍
Apr 3, 2019, 04:13 am IST
inKerala

കാസര്‍കോട്:  പാവപ്പെട്ട കുടുംബങ്ങളിലെ വിധവകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ധനസഹായം വിതരണം ചെയ്യാതെ തടഞ്ഞുവച്ച് സംസ്ഥാന സര്‍ക്കാരിന്റെ രാഷ്‌ട്രീയക്കളി. ദേശീയ കുടുംബക്ഷേമ മരണാനന്തര ധനസഹായ പദ്ധതി പ്രകാരം ലഭിക്കേണ്ട സഹായമാണ് പൂഴ്‌ത്തിയത്. ബിപിഎല്‍ കുടുംബങ്ങളിലെ വിധവകളോടാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ ദ്രോഹം. ബിപിഎല്‍ കുടുംബങ്ങളിലെ ആശ്രയമായ ഭര്‍ത്താവ് മരിച്ചാല്‍ വിധവകളെ സഹായിക്കാനാണ് ദേശീയ കുടുംബക്ഷേമ മരണാനന്തര ധനസഹായ പദ്ധതിയില്‍ കേന്ദ്രം  തുക അനുവദിക്കുന്നത്. 

 ഇങ്ങനെ വിതരണം ചെയ്യാതെ സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്  തൊണ്ണൂറ്റി മൂന്ന് കോടി തൊണ്ണൂറ്റാറ് ലക്ഷത്തിഅറുപതിനായിരം (93,96,60,000) രൂപ. ഈ പദ്ധതി പ്രകാരം 46,983 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കാനുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ദേശീയ കുടുംബക്ഷേമ മരണാനന്തര ധനസഹായ തുക രാഷ്‌ട്രീയ വിരോധം വച്ച് സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ വിതരണം ചെയ്തിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

പൂര്‍ണമായും കേന്ദ്ര ഫണ്ട്

പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ പണം സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പ് വഴിയാണ് അര്‍ഹരായവരെ കണ്ടെത്തി വിതരണം ചെയ്യുന്നത്. ഒരു കുടുംബത്തിന് ദേശീയ കുടുംബക്ഷേമ പദ്ധതിയിലൂടെ ഇരുപതിനായിരം രൂപയാണ് അനുവദിക്കുന്നത്. 2016 മുതല്‍ 2019 മാര്‍ച്ച് വരെയുള്ള ഈ തുക സംസ്ഥാനത്ത് വിതരണം ചെയ്യാതെ കെട്ടിക്കിടക്കുകയാണെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ പറയുന്നത്. സഹായം തേടി അപേക്ഷ നല്‍കി കാത്തിരിക്കുന്നവരോട് കളക്ടറേറ്റുകളില്‍ നിന്ന് പറയുന്നത് കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയിട്ടില്ലാ എന്നാണ്. 

തുക മുഴുവന്‍ കേന്ദ്രം കൈമാറി

എന്നാല്‍ 2018-19 വരെ ലഭിച്ച അപേക്ഷകളിന്മേല്‍ പരിശോധന നടത്തി അര്‍ഹരെന്ന് കണ്ടെത്തിയവര്‍ക്ക് നല്‍കാനുള്ള തുക മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ 2018-19 വരെയുള്ള ഫണ്ട് അലോട്ട് ചെയ്തതായി ഫെബ്രുവരി 28ന് കാസര്‍കോട് കുമ്പളയിലെ നാരായണ പൂജാരിക്ക് നല്‍കിയ വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് സി വിഭാഗം അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കുന്നു. വയനാട് ജില്ലയില്‍ 2015 മുതലുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് കളക്ടറേറ്റ് എം സെക്ഷനിലെ ജൂനിയര്‍ സുപ്രണ്ട് നല്‍കിയ മറുപടിയില്‍ പറയുന്നത്. കേന്ദ്രം നല്‍കിയ തുക വിവിധ ആവശ്യങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയായിരുന്നുവെന്ന ആരോപണം ഇതോടെ ശക്തമായിരിക്കുകയാണ്.സംസ്ഥാനത്ത് 2016 മുതല്‍ ഇതുവരെ 46,983 പേര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാനുണ്ട്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

പുതിയ വാര്‍ത്തകള്‍

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.