തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സുരേഷ് ഗോപി ബിജെപി സ്ഥാനാർത്ഥിയാവും. ഇതു സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വം സുരേഷ് ഗോപിക്ക് സൂചന നൽകി. ബിഡിജെഎസിന് അനുവദിച്ച സീറ്റിൽ തുഷാർ വെള്ളാപ്പള്ളിയെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ തുഷാർ വയനാട്ടിലേക്ക് മണ്ഡലം മാറിയതോടെ തൃശൂരിൽ പ്രമുഖ സ്ഥാനാർത്ഥിയെ നിർത്താൻ എൻഡിഎ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സുരേഷ് ഗോപിയുടെ പേര് പരിഗണിച്ചത്.
എൻഡിഎയ്ക്ക് സംസ്ഥാനത്ത് ഏറെ പ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ. ടി.എൻ പ്രതാപൻ യുഡിഎഫിന്റെയും രാജാജി തോമസ് മാത്യു എൽഡിഎഫിന്റെയും സ്ഥാനാർത്ഥികളായി ഇവിടെ മത്സരിക്കുന്നു.
സുരേഷ് ഗോപിയുമായി സംസാരിച്ച ശേഷം അമിത്ഷാ ആയിരിക്കും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യറാണെന്ന് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. തുഷാർ വെള്ളാപ്പള്ളിയുടെ സീറ്റ് മാറ്റം പ്രഖ്യാപിച്ചത് അമിത് ഷാ തന്നെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: